ഒടിയനെ ഒടിവച്ചു മാമാങ്കം !!ആദ്യ ദിന കളക്ഷൻ പുറത്ത്..



45 രാജ്യങ്ങളിലായി 2000 ലധികം സ്ക്രീനുകളിലായാണ് മാമാങ്കം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. റീലിസിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ച മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷൻ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ലോകവ്യാപകമായി ഉള്ള കളക്ഷൻ 23 കോടി രൂപയാണ് എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചത്. ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രൊജക്ടുകള്‍ക്ക് ഉത്തേജകമായിരിക്കും മാമാങ്കം എന്നും വേണു കുന്നപ്പള്ളി കുറിപ്പിൽ പറയുന്നു.

ചിത്രത്തിന്റെ ഡീറ്റൈൽഡ് കളക്ഷൻ ബ്രേക്ക്‌ അപ്നു കാത്തിരിക്കുകയാണ് ആരാധകർ. നിർമ്മാതാവിന്റെ വാക്കുകളിൽ നിന്നു ചിത്രം മലയാള സിനിമയിലെ ഏറ്റവുമുയർന്ന ആദ്യ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുയാണ് എന്ന് അനുമാനിക്കാം. മോഹൻലാൽ ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ ലോകവ്യാപകമായി നേടിയ 20 കോടി രൂപയുടെ റെക്കോർഡ് ആണ് ചിത്രം തകർത്തത്. വേണു കുന്നപ്പള്ളിയുടെ പോസ്റ്റ്‌ ഇങ്ങനെ.

മാമാങ്ക വിശേഷങ്ങൾ… ഇന്നലെ ആ സുദിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു… ഉദ്യോഗ ജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര… ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്…

ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു…റിലീസ് ചെയ്ത ഏകദേശം 2000 സെൻടറുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്… വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കളക്ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ… അത്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു …ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ… കോടിക്കണക്കിനു രൂപയുടേയും… ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു… അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല… കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ … ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട് കൾക്ക് ഉത്തേജക മായിരിക്കും…

Comments are closed.