അടുത്ത ട്രെൻഡ് സെറ്റർ!!മാമാ ചായേൽ ഉറുമ്പ്!!കിടിലൻ പാട്ട്

0
572

സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ നവാഗതനായ സൻഫീർ.കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പീസ് .ജോജു ജോർജാണ് ചിത്രത്തിലെ നായകൻ.ചിത്രത്തിന്റെ കഥാ, തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ‘ മാമാ ചായേൽ ഉറുമ്പ് എന്ന ഗാനം പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ഷഹബാസ് അമനാണ് പാട്ട് പാടിയിരിക്കുന്നത്.ക്യാമറ- ഷമീർ ഗിബ്രൻ, എഡിറ്റർ- നൗഫൽ അബ്ദുള്ള, ആർട്ട്- ശ്രീജിത്ത് ഓടക്കാലി, സംഗീതം- ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ-ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്-ജിഷാദ്, മേക്കപ്പ-് ഷാജി പുൽപ്പള്ളി, സ്റ്റിൽസ്- ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർ കെ.ജെ വിനയൻ, അസോ: ഡയറക്ടർ മുഹമ്മദ് റിയാസ്.