മുഴുവൻ കേട്ടിട്ട് കിടന്നു ചാടടാ, ഏറെ കാലത്തിനു ശേഷം ഇന്ദ്രന്റെ അടുത്തെത്തി മല്ലിക, വീഡിയോ പകർത്തി പൂർണിമമലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായിരുന്നു സുകുമാരൻ. മല്ലികയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മക്കളുടെ ചെറുപ്പത്തിൽ ഉണ്ടായ സുകുമാരന്റെ മരണത്തിന്റെ ആഘാതത്തിൽ വീണു പോകാതെ അവരെ മുന്നോട്ട് നയിച്ച ഒരാളാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിനെയും പ്രിത്വിയെയും ജീവിതത്തിന്റെ നല്ലൊരു അറ്റത് എത്തിക്കാൻ മല്ലിക ഏറെ പ്രയത്നിച്ചിട്ടുണ്ട്. ഇന്ന് ഇന്ദ്രജിത്തും പ്രിത്വിയും മലയാള സിനിമയിലെ ഏറ്റവും മുൻപന്തിയിലുള്ള താരങ്ങളാണ്.

മല്ലികയും ഒരു ബിസിനസ് വുമൺ എന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. മക്കളായ പ്രിത്വിയും ഇന്ദ്രജിത്തും കൊച്ചിയിൽ ആണ് താമസം എങ്കിലും അമ്മ മല്ലിക സ്വന്തം നാടായ തിരുവനന്തപുരത്താണ് താമസിക്കുന്നത്. കൊച്ചിയിൽ സ്വന്തമായി ഒരു വീട് മല്ലിക വാങ്ങിയിട്ടുണ്ട് എങ്കിലും വല്ലപ്പോഴും മാത്രമേ അവിടെ പോകാറുള്ളൂ. കൊച്ചിയിൽ എത്തിയാൽ ചിലപ്പോഴെ മല്ലിക സ്വന്തം വീട്ടിൽ നില്കാറുള്ളു അല്ലെങ്കിൽ പ്രിത്വിയുടെയും ഇന്ദ്രജിത്തിന്റേയും വീടുകളിൽ മാറി മാറി നിൽക്കും.

ഇപ്പോൾ ഏറെനാളുകൾക്ക് ശേഷം കൊച്ചിയിൽ മല്ലിക എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ വീട്ടിലാണ് മല്ലിക എത്തിയത്. ഈ വിവരം പുറത്ത് വിട്ടത് മരുമകൾ പൂർണിമയാണ്. അമ്മയും മകനും തമ്മില്ലുള്ള ഒരു കൊച്ചു വഴക്കിന്റെ വിഡിയോയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പൂർണിമ പോസ്റ്റ്‌ ചെയ്തത്. ടി വി യിൽ കണക്ട് ചെയ്യാൻ ഫയർ സ്റ്റിക്ക് വാങ്ങുന്ന കാര്യം പറഞ്ഞാണ് വഴക്ക്. മുഴുവൻ കേട്ടിട്ട് കിടന്നു ചാടടാ എന്നാണ് ഇന്ദ്രനോട് അമ്മ ആദ്യം തന്നെ പറഞ്ഞു തുടങ്ങുന്നത്. ഈ കൊച്ചു തർക്കം അമ്മ തന്നെ ജയിക്കും എന്നും പൂർണിമ പറയുന്നു.

Comments are closed.