ലംബോർഗിനി എവിടെയാണ്..? !! ആരാധകന്റെ ചോദ്യത്തിന് മല്ലിക സുകുമാരന്റെ മറുപടി വൈറൽറോഡ് മോശമായത് കൊണ്ട് മകന്റ നാലു കോടി വിലയുള്ള ലംബോർഗിനി വീട്ടിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞില്ല എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ പേരിൽ ഒട്ടേറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് മല്ലിക സുകുമാരൻ. എന്നാൽ ഈ ട്രോളുകൾ ചിരികൊണ്ട് നേരിടുകയാണ് പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മ ചെയ്തത്. ഇത്തരം ട്രോളുകള്ട്ട് ബാക്കി പത്രം എന്നോണം അടുത്തിടെ രസകരമായ ഒരു സംഭവമുണ്ടായി.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് മല്ലിക. അടുത്തിടെ മല്ലിക സോഷ്യൽ മീഡിയയിൽ ലൈവിൽ വന്നിരുന്നു. ആരാധകരോട് വിശേഷങ്ങൾ പറയാനും അറിയാനും ആയിരുന്നു മല്ലിക ലൈവിൽ എത്തിയത്. ഇതിനിടെ ഒരാൾ മല്ലികയോട് പഴയ ലംബോർഗിനി ട്രോളിനെ ചുറ്റിപറ്റി ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിനുള്ള മല്ലികയുടെ ഉത്തരം ഏറെ രസകരമാണ്.

ആരാധകൻ മല്ലികയോട് ചോദിച്ചത് ” ലംബോർഗിനി എവിടെ അമ്മേ ” എന്നാണ്. അതേ നാണയത്തിൽ കിടിലൻ ഉത്തരം മല്ലികയിൽ നിന്നെത്തി ” അലമാരിയിൽ വച്ച് പൂട്ടിയിരിക്കുവാ മോനെ.. ആവശ്യത്തിന് പുറത്തെടുത്താൽ മതിയല്ലോ.? ” എന്നായിരുന്നു മല്ലികയുടെ മറുപടി. മല്ലികയും ഒരു സിനിമ താരമാണ്. 1974 പുറത്ത് വന്ന ഉത്തരായനം എന്ന സിനിമയിലൂടെ ആണ് മല്ലിക സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോഴും സിനിമകളിൽ സജീവമായി തുടരുന്നുണ്ട്

Comments are closed.