രാജു വിളിച്ചിരുന്നു !! അവിടന്ന് അനങ്ങാൻ പറ്റുന്നില്ല അതാണ് പ്രശ്നം !!കോവിഡ് രോഗബാധ മൂലം ലോകമെങ്ങുമുള്ള പല രാഷ്ട്രങ്ങളും ജാഗ്രതയുടെ ഭാഗമായി ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ സ്ഥിതിയും സമാനമാണ്. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ജോർദാനിൽ എത്തിയ പ്രിത്വിരാജും സംഘവും ഇപ്പോൾ അവിടെ കുടങ്ങിയിരിക്കുകയാണ്. ലോക്ക് ഡൌൺ കാരണം അവർക്ക് ഇപ്പോൾ അവിടെ ഷൂട്ട്‌ തുടരാൻ കഴിയാത്ത അവസ്ഥയാണ്. ഒപ്പം അവരോട് നാട്ടിലേക്ക് മടങ്ങാനും അവിടത്തെ സർക്കാർ ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്.

പ്രിത്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കമുള്ള അൻപത്തി എട്ടു പേർ അടങ്ങുന്ന സംഘമാണ് അവിടെ കുടുങ്ങിയത്.എട്ടാം തിയതി വരെ മാത്രമേ അവർക്ക് കേരള ഫിലിം ചേംബർ വിവരം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. പ്രിത്വിയുടെ അമ്മ മല്ലിക സുകുമാരൻ പ്രിത്വിയെ വിളിച്ചിരുന്നെന്നും അവർ ഉള്ള സ്ഥലത്ത് നിന്നും ഒരിടത്തേക്കും മാറാൻ കഴിയാത്ത അവസ്ഥയാണ് എന്നുമാണ് പറഞ്ഞത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ.

‘മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു. അവര്‍ താമസിക്കുന്ന മരുഭൂമിയിലെ റിസോര്‍ട്ടില്‍ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കള്‍ക്കോ ബുദ്ധിമുട്ടില്ല. കര്‍ഫ്യൂ ശക്തമായതിനാല്‍ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നം. വിസയുടെ കാലാവധി തീരാന്‍ പോവുന്നു തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നാണ് ഞാനും അറിയുന്നത്. ഇത്രനാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സര്‍ക്കാരല്ലേ, ഈ ഒരു പ്രതിസന്ധിഘട്ടത്തിലും കൂടെനില്‍ക്കുമെന്നാണ് വിശ്വാസം.’

Comments are closed.