പൂർണിമ എന്നെപോലെയാണ് പക്ഷെ മറ്റെയാൾ ഡൽഹിയിൽ ഒക്കെ പഠിച്ചതല്ലേ.. മരുമക്കളെ കുറിച്ചു മല്ലിക



മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയരാണ് പ്രിത്വിരാജും ഇന്ദ്രജിത്തും. ഒരുപക്ഷെ മറ്റു ഭാഷകളിൽ പോലും ഇവർക്ക് ആരാധകരുണ്ട്. പ്രിത്വിരാജ് മലയാള സിനിമയുടെ ഒരു ബ്രാൻഡ് അംബാസിഡർ ആണ്. ഇന്ദ്രജിത്തിനോട് അഭിനയത്തിന്റെ കാര്യത്തിൽ കിടപിടിക്കാൻ മലയാള സിനിമയിൽ യുവ താരങ്ങൾ വളരെ കുറവാണു. ഇവരുടെ ഭാര്യമാർ സുപ്രിയയും പൂര്ണിമയും സിനിമ മേഖലയിൽ തന്നെയാണ് ജോലി ചെയുന്നത്. പൂർണിമ ഒരു കോസ്റ്റും ഡിസൈനർ ആണ് സുപ്രിയ സിനിമ നിർമ്മാതാവുമാണ്.

അടുത്തിടെ ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ മല്ലിക സുകുമാരൻ മരുമക്കളെ കുറിച്ചു പറഞ്ഞിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ..ഞാനും ഇന്ദ്രനും ആരെയെങ്കിലും കണ്ടാൽ അര മണിക്കൂർ ചിലക്കും. സുകുവേട്ടനും നമ്മുടെ ഇളയ മോനും അഹ് ഓ അതേ ഇങ്ങനെയുള്ള വാക്കുകൾ മാത്രമേ പറയു. പൂർണിമ എന്നെപോലെയാണ് ആരു വന്നാലും നന്നായി വർത്തമാനം പറയും. എനിക്ക് ഒരു മുസിക്ക് ക്ലബ്‌ ഉണ്ട്, അതിന്റെ പ്രോഗ്രാം ഒരു ദിവസം കൊച്ചിയിൽ നടന്നപ്പോൾ ഞാൻ അവരെ പൂർണിമയുടെ വീട്ടിൽ കൊണ്ട് പോയി. അവളുടെ സംസാരം കേട്ടിട്ട് അവർ പറഞ്ഞു “അയ്യോ ചേച്ചിയെ പോലെ തന്നെയാ അല്ലെ മൂത്ത മരുമകൾ . നേരത്തെ പരിചയം ഉള്ള പോലെയാണ് സംസാരം ഒക്കെ.

മറ്റേയാള് ഒറ്റക്ക് ഡൽഹിയിൽ ഒക്കെ ജീവിച്ചു വളർന്ന ഒരാളല്ലേ. ഒരു ദിവസം കണ്ടു പരിചയപെട്ടു അടുത്ത ദിവസം മാത്രമേ സംസാരം സ്റ്റാർട്ട്‌ ചെയുകയുള്ളൂ. അത് വരെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്. സുപ്രിയയും രാജുവിനെ പോലെയാണ്. രണ്ടാമത്തെ ദിവസം കൂടെ കാണുകയാണെങ്കിൽ കുറച്ചു കൂടെ മെച്ചപ്പെട്ടു വരും, ശെരിക്കും ഒരു മൂന്ന് നാലു ദിവസം പിടിക്കും സംസാരം ഒന്ന് ശെരിയായി വരാൻ. ഇന്ദ്രനും പൂര്ണിമയും നല്ല പോലെ സംസാരിക്കും. രാജുവിനെ കോംപന്സേറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടെ സ്ക്രൂ ചെയ്യണം .

Comments are closed.