മാളാ അരവിന്ദന്റെ അന്ത്യാഭിലാഷം സഫലീകരിച്ച മമ്മൂട്ടിപ്രേക്ഷകരെ കുടു കൂടെ ചിരിപ്പിച്ച ഒരു താരമാണ് മാളാ അരവിന്ദൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിനു ഒടുവിൽ 2015 ലാണ് അദ്ദേഹം വിടവാങ്ങിയത്. അവസാന കാലങ്ങളിലും ചെയ്യാൻ പറ്റുന്ന വേഷങ്ങളിൽ എല്ലാം അദ്ദേഹം അഭിനയിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ചും സിനിമകളെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് മകൻ കിഷോർ. മാളയിൽ പെട്രോൾ പമ്പ് നടത്തുകയാണ് കിഷോർ. സിനിമയിലെ പോലെ തമാശക്കാരൻ ആയിരുന്നില്ല ഗൗരവക്കാരൻ ആയിരുന്നു തന്റെ അച്ഛൻ എന്നാണ് കിഷോർ പറയുന്നത്.

മമ്മൂട്ടിയും മാളയും തമ്മിലുള്ള സൗഹൃദത്തിന്റെ കാര്യവും കിഷോർ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ“അച്ഛനെ എപ്പോള്‍ കണ്ടാലും ദേഹത്തേക്ക് കാറുകൊണ്ടുവരുന്ന പരിപാടിയുണ്ടായിരുന്നു അദ്ദേഹത്തിന്. അത് കാണുമ്പോള്‍ അച്ഛനോടും, അപ്പോള്‍ മമ്മൂക്ക ചിരിക്കും. മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിലൊന്നായിരുന്നു ഇത്. അച്ഛന് ദേഷ്യം വരുമെങ്കിലും ചീത്ത പറയാറില്ല.മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മാളയില്‍ വെച്ച് മാള ഫെസ്റ്റ് പരിപാടിയില്‍ അച്ഛനെ ആദരിച്ചിരുന്നു. അന്ന് അച്ഛന് പുരസ്‌കാരം നല്‍കാനായെത്തിയത് മമ്മൂട്ടിയായിരുന്നു. അത് പോലെ തന്നെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.

പ്രമേഹമുള്‍പ്പടെയുള്ള അസുഖങ്ങളുണ്ടായിരുന്നു.ഭക്ഷണകാര്യങ്ങളില്‍ അച്ഛന് ശ്രദ്ധയൊന്നുമില്ലായിരുന്നു. നല്ല ഭക്ഷണപ്രിയനായിരുന്നു അദ്ദേഹം. ഭക്ഷണം നിയന്ത്രിക്കേണ്ടുന്നതിനെക്കുറിച്ച് പറയുമ്പോള്‍ പറയുന്ന മറുപടി ഇതായിരുന്നു, ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരുബന്ധവുമില്ലാത്ത ഈ മറുപടി കേട്ട് അന്ധാളിച്ച് നിന്ന് പോയിട്ടുണ്ട് .അന്ന് ആ മറുപടിയുടെ പൊരുള്‍ മനസ്സിലായിരുന്നില്ല. അച്ഛന്റെ മരണ സമയത്ത് മമ്മൂട്ടി ദുബായിലായിരുന്നു. എന്നാല്‍ അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. പറഞ്ഞ സമയത്തിന് മുന്‍പ് തന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്. അന്നാണ് അവർ തമ്മിലുള്ള ബന്ധത്തിന്റെ വലിപ്പം എനിക്ക് മനസിലാകുന്നത് “

Comments are closed.