മാളവികയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധേയം

0
4

ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന താരമാണ് മാളവിക. സിദ്ധാർഥ്‌ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ ആണ് മാളവിക സിനിമ ലോകത്തേക്ക് എത്തുന്നത്. എട്ടു വർഷം മുൻപായിരുന്നു അത്. തമിഴിലും താരം അഭിനയിച്ചിരുന്നു. നായികയായി അരങ്ങേറ്റം കുറിച്ചത് എം മോഹനൻ സംവിധാനം ചെയ്ത 916 ലൂടെയാണ്. ആസിഫ് അലിയായിരുന്നു നായകൻ

ഒരു നല്ല നർത്തകി കൂടെയാണ് മാളവിക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പല വേദികളിലും മാളവിക നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പതിനാലാം വയസിലാണ് താരം സിനിമയിൽ എത്തുന്നത്. ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ ആണ് തമിഴ് സിനിമയിലേക്ക് മാളവിക അരങ്ങേറ്റം കുറിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി മാളവിക പുത്തൻ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ മാളവിക പങ്കു വച്ച ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. “നിങ്ങൾ തുറന്നു വച്ചിരിക്കുന്ന എന്തെങ്കിലും ഒരു വാതിലിലുടെ ആയിരിക്കും സന്തോഷം നിങ്ങളെ തേടി വരുക ” എന്നാണ് ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്