എജ്ജാതി നോട്ടം, മഹിമ നമ്പ്യാരുടെ വീഡിയോ വൈറൽ

0
788

മധുരരാജാ എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ പ്രീതി നേടിയ താരമാണ് മഹിമ നമ്പ്യാർ. കാസർഗോഡ് സ്വദേശിനിയായ മഹിമ നമ്പ്യാർ ഒരുപക്ഷെ മലയാളത്തിനേക്കാളും തമിഴ് സിനിമയിലാണ് സജീവമായത്. ഒരുപിടി ഹിറ്റ് തമിഴ് സിനിമകളുടെ ഭാഗമായിരുന്നു മഹിമ നമ്പ്യാർ. മലയാളത്തിൽ കാര്യസ്ഥൻ എന്ന സിനിമയിലൂടെ ആണ് മഹിമ അരങ്ങേറ്റം കുറിക്കുന്നത്

സോഷ്യൽ മീഡിയയിലും സജീവമാണ് മഹിമ. നിരവധി ഡബ്‌സ്മാഷ് വിഡിയോകൾ താരം ചെയ്തത് വളരെയധികം വൈറലായിരുന്നു. “കുടിക്കമാട്ടെനെ നീ എന്ന പണ്ണുവേൻ ” എന്ന പരസ്യത്തിന്റെ ഡബ്‌സ്മാഷ് വിഡിയോ വൈറലായതോടെയാണ് മഹിമ നമ്പ്യാരെ അന്വേഷിച്ചു തുടങ്ങിയത്. അതോടെ ആണ് മഹിമ മലയാളിയാണ് എന്ന് പ്രേക്ഷകർക്ക് മനസിലായത്. മധുരരാജായിൽ എത്തിയതോടെ ആരാധകരുടെ എണ്ണം കൂടി

ഇൻസ്റ്റാഗ്രാമിൽ മഹിമക്ക് ഒരുപാട് ആരാധകരുണ്ട് മഹിമക്ക്. ഇപ്പോൾ താരം അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 96 സിനിമയിലെ മ്യൂസിക്കിന് ഒപ്പം താരം അഭിനയിച്ചൊരു വീഡിയോ ആണത്. മഹിമയുടെ ഈ വീഡിയോയിലെ എക്സ്സ്പ്രെഷൻ ആണ് ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്നത്

View this post on Instagram

A post shared by Mahima Nambiar (@mahima_nambiar)