ലൗഡ് സ്പീക്കറിലാണ് നസ്രിയ, വീഡിയോ വൈറൽ

0
10

പ്രേക്ഷകരുടെ ഇഷ്ട നടിയാണ് നസ്രിയ നാസിം. ബാലതാരമായി ആണ് നസ്രിയ സിനിമ ലോകത്തിലെത്തിയത്. പളുങ്ക് എന്ന സിനിമയിലൂടെ ആണ് നസ്രിയ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അവതാരകയായും താരം തിളങ്ങി. പിന്നീട് നായികയായിയും നസ്രിയ അരങ്ങേറി. മാഡ് ഡാഡ് എന്ന സിനിമയിലൂടെ ആണ് നായികയായി നസ്രിയ അരങ്ങേറിയത്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്.

തമിഴിലും മലയാളത്തിലും നമ്പർ വൺ നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് നസ്രിയ വിവാഹിതയാകുന്നുത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നസ്രിയ ഒരു വലിയ ഇടവേളയെടുത്തു. പിന്നീട് കൂടെ എന്ന സിനിമയിലൂടെ നസ്രിയ തിരികെ വന്നെങ്കിലും മുഴുവൻ സമയം അഭിനയത്തോട് നസ്രിയ വിട പറഞ്ഞു. അടുത്തിടെ ട്രാൻസ് എന്ന സിനിമയിലും നസ്രിയ അഭിനയിച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുകയാണ്. കുറച്ചു നാൾ മുൻപുള്ള വീഡിയോ ആണത്. ദുൽഖർ സൽമാൻ തന്റെ തമിഴ് സിനിമയായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയുടെ ഒരു പ്രൊമോഷണൽ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വീഡിയോ ആണത്. ഈ പ്രോഗ്രാമിനിടെ നസ്രിയയെ ദുൽഖർ പ്രോഗ്രാമിന്റെ ഭാഗമായി വിളിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷമാണു ഈ വീഡിയോ വൈറലാകുന്നത്.