അവസ്ഥകൾ ലോക്ക്ഡൌൺ അവസ്ഥകൾ!!!ഒറ്റ വരി,,, സംഭവം രജനീഷിന്റെ തൂലികയിൽ.

0
933

സൂരജ് സുകുമാർ നായർ സംവിധാനം ചെയുന്ന റൂട്ട്മാപ്പ് എന്ന ചിത്രം റിലീസിന് തയ്യാറെടുത്തു, ജനത കർഫ്യൂ മൂതൽ ആദ്യ ലോക്ക്ഡൌൺ തുടങ്ങിയ കാലത്തു നടന്ന ചില സംഭവങ്ങൾ ആസ്പദമാക്കിയുള്ള പരീക്ഷണ ചിത്രമായിരുന്നു റൂട്ട്മാപ്പ്, 70 ശതമാനത്തോളം ഈ ചിത്രം ചിതട്രീകരിച്ചിരിക്കുന്നതും ലോക്ക്ഡൌൺ കാലയളവിലാണെന്നാതാണ് മറ്റൊരു പ്രത്യേകത, അതിലെ വൈക്കം വിജയലക്ഷ്മി പാടിയ ലോക്ക്ഡൌൺ അവസ്ഥകൾ എന്ന ഗാനമാണ് ഇപ്പോൾ റീലുകളിൽ കിടന്നു വിലസുന്നത്.

ഒരുപ്രാവശ്യം കേട്ടാൽ കൊച്ചു കുഞ്ഞുങ്ങളുടെ പോലും നാവിൽ നിന്നും അത് പതിയെ പാടിതുടങ്ങണം, മനസ്സിൽ നിൽക്കണം . സംവിധായകൻ സൂരജിന്റെയും സംഗീത സംവിധായകൻ പ്രശാന്തിന്റെയും ഒറ്റ ഡിമാൻഡ് അത്രയുമേ ഉണ്ടായിരുന്നുള്ളു. ഒറ്റ രാത്രി കൊണ്ട് രജനീഷ് ചന്ദ്രൻ എന്ന എഞ്ചിനീയറിംഗ് കോളേജ് ലെക്ചർറുടെ തൂലികയിൽ അങ്ങനെയാണ് ലോക്ക്ഡൌൺ അവസ്ഥകളുടെ ജനനം.

ഒരുപാട് ഭക്തിഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുള്ള രജനീഷിന്റെ യഥാർത്ത തൊഴിൽ കോളേജ് പ്രൊഫസറാണ്.. സംവിധായകന്റെ എഞ്ചിനീയറിംഗ് പഠനകാലത്തെ അദ്ധ്യാപകനുമായിരുന്നു, 2008 കാലയളവിൽ PRS കോളേജ് ടൂർ സമയത്തു ബസിലിരുന്നു സൂരജിനോട് രജനീഷിന് ഗാനരചനയാണ് താല്പര്യമെന്നു പറഞ്ഞപ്പോൾ സാറിന് എന്റെ പടത്തിൽ അവസരം തരാമെന്നു തമാശയിൽ പറഞ്ഞ സമയത്തു അതൊരു സത്യമാകുമെന്ന് ഒരു പക്ഷെ രണ്ടു പേരും കരുതികാണില്ല..റൂട്ട്മാപ്പിന്റെ റിലീസ് ഉടൻ ഉണ്ടാകുന്നതാണ്..