ലോക്ക് ഡൌൺ വന്നതോടെ ചിലവായത് ബഡ്ജറ്റിന്റെ രണ്ടിരട്ടി…ബ്ലെസ്സിജോർദാനിൽ നിന്നു ആട് ജീവിതം ടീം ഇന്നലെ തിരികെയെത്തിയിരുന്നു. ജോർദാനിലും ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ഒരുപാട് നാൾ ഷൂട്ട്‌ ചെയ്യാൻ കഴിയാതെ ടീം പ്രതിസന്ധിയിലായിരുന്നു. ഏപ്രിൽ അവസാനത്തോടെ മാത്രമാണ് ഷൂട്ട്‌ പുനരാംരംഭിക്കാൻ കഴിഞ്ഞത്. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ കൊച്ചിയിൽ എത്തിയത്. കേരളത്തിൽ എത്തിയ ശേഷം പതിനാലു ദിവസത്തെ ക്വാറൺറ്റൈന് ഇവർ വിധേയരാകും.

നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണ് ഷൂട്ടിങ്ങിന് വേണ്ടി വന്നത് എന്നാണ് സംവിധായകൻ ബ്ലെസ്സി പ്രതികരിച്ചത്. മരുഭൂമിയിലേ ഷൂട്ടിംഗ് ഒരുപാട് പാഠങ്ങളാണ് പകർന്നു തന്നതെന്നും ബ്ലെസി പറയുന്നു. ഷൂട്ടിനിടെ ബ്ലെസ്സിയുടെ കൈക്ക് ഫ്രാക്ച്ചർ ഏൽക്കുകയും, വിദഗ്ധ ചികിത്സക്ക്‌ പോകാൻ പോലും പറ്റാത്ത അവസ്ഥ വന്നിരുന്നു. ബ്ലെസ്സിയുടെ വാക്കുകൾ ഇങ്ങനെ.

”ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലുണ്ടായിരുന്നു. ഒന്നും ചെയ്യാനില്ലാതെ അറുപതോളം പേര്‍ സെറ്റില്‍ പരസ്പരം നോക്കി ഇരിക്കുക എളുപ്പമായിരുന്നില്ല. ലോക്ഡൗണ്‍ നീണ്ടതോടെ ബജറ്റ് താളം തെറ്റി. നാട്ടില്‍ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിംഗിനു വേണ്ടി വന്നത് .അവിടെ വ്യവസായിയായ തിരുവനന്തപുരം സ്വദേശി സനല്‍കുമാറാണു ഷൂട്ടിംഗ് അനുമതി ഉള്‍പ്പെടെയുളള എല്ലാ കാര്യങ്ങളിലും സഹായവുമായി കൂടെ നിന്നത്. നമീബിയയിലാണ് അടുത്ത ഷെഡ്യൂള്‍”

Comments are closed.