ഹോർഡിങ്ങിൽ നിന്നും കണ്ടെത്തിയ നായിക, അന്ന രാജൻഅങ്കമാലി ഡയറീസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കൈയൊപ്പ് ചാർത്തിയ സിനിമയാണ്. ഒരുപാട് പുതുമുഖങ്ങൾ ക്യാമറക്ക് മൂന്നിൽ അണിനിരന്ന ചിത്രം നിരൂപക പ്രശംസയും പ്രദർശന വിജയവും നേടിയ ഒന്നാണ്. ചിത്രത്തിലെ നായിക വേഷത്തിൽ എത്തിയത് അന്ന രേഷ്മ രാജനാണ്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രം അന്ന രാജന് ഒരുപാട് കൈയടികൾ നേടിക്കൊടുത്തു. പിന്നിടും നല്ല സിനിമകളുടെ ഭാഗമാകാൻ അന്നക്ക്‌ കഴിഞ്ഞു.

ഒരു ഹോസ്പിറ്റലിന്റെ ഹോർഡിങ്ങിൽ അന്നയുടെ ചിത്രം കണ്ടപ്പോഴാണ് ലിജോ ജോസും വിജയ് ബാബുവും ആ പെൺകുട്ടിയെ നായികയാക്കിയാൽ കൊള്ളാമല്ലോ എന്നു ചിന്തിച്ചത്. രാജഗിരി ഹോസ്പിറ്റലിന്റെ ഹോർഡിങ് ആയിരുന്നു അത്. ആ പെൺകുട്ടി അവിടുത്തെ നേഴ്സ് ആയിരുന്നു. അതേ സ്ഥലത്ത് ഇപ്പോഴുമുള്ള ഹോർഡിങ് കണ്ടു വിബിൻനാഥ്‌ എന്നൊരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാണ് ഇപ്പോൾ. കുറിപ്പ് ഇങ്ങനെ.

ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോര്‍ഡിങ് കാണുന്നു.. അതിലെ നഴ്‌സായി നില്‍ക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്‌സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു.. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകര്‍ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പര്‍ ഹിറ്റ് ആകുന്നു..ലിച്ചി..തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും കണ്ടപ്പോള്

Comments are closed.