രാത്രി മൂന്നു മണിക്ക് സ്നേഹം തോന്നുന്ന ചില ആളുകളുണ്ട്, ലെന

0
468

ബോൾഡായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പറ്റിയ നടിമാരുടെ പേര് മലയാള സിനിമയിൽ ചികഞ്ഞാൽ ആദ്യം കാണുന്നത് ലെനയുടെ പേരാകും. ഇരുപതു വർഷത്തിന് മുകളിൽ നീളുന്ന സിനിമ ജീവിതത്തിൽ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലേ ഏറ്റവും പ്രതിഭാധനരായ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ്.

ലെനയുടെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാണ്. ലെനയെ ഏതെങ്കിലും യുവാക്കൾ പ്രണയിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിനുള്ള ലെനയുടെ മറുപടി ആണ് ഏറെ ശ്രദ്ധേയം. അതിങ്ങനെ ” ഈ അടുത്ത കാലത്തിന്റെ റീലിസിനു മുൻപ് എന്നെ ഒരു പക്വതയുള്ള ഒരാളായി ആണ് കണ്ടത്. പക്ഷെ അതിലെ ടോം ബോയിഷ് കഥാപാത്രം കഴിഞ്ഞതിനു ശേഷം ഒരുപാട് ആരാധകരുണ്ടായി.

ഒരിക്കൽ ഒരു ഉൽഘാടനത്തിനു പോയപ്പോൾ എന്നെ ഒരു എൻജിനിയറിങ് കോളേജിലെ പിള്ളേർ വളഞ്ഞു. കുറച്ചു നേരത്തേക്ക് ആ അറ്റെൻഷൻ കുഴപ്പമില്ല, പക്ഷെ അത് കഴിഞ്ഞാൽ ശെരിയാകില്ല. ഞാൻ അവിടെ നിന്നിറങ്ങി ഓടി. വിളിച്ചു ഒരുപാട് യുവാക്കൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരു പന്ത്രണ്ടു മണിക്ക് ശേഷമാണു ഇവരുടെ എനർജി ലെവൽ ഉയരുന്നത്. മിസ് കാൾ ഒന്നും അല്ല അവർ ചെയ്യുന്നത്. ഫോൺ ഇങ്ങനെ പന്ത്രണ്ടു മണിക്കും രണ്ട് മണിക്കും ഇടക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും. അത് കൊണ്ട് പത്തു മണി കഴിയുമ്പോൾ ഞാനിപ്പോ ഫോൺ ഓഫ്‌ ചെയ്ത് വയ്ക്കും “