വൈറലായി പാരീസ് ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട്

0
2

അന്യ നാട്ടിൽ നിന്നും വന്നു മലയാളികളുടെ പ്രിയ താരമായി മാറിയ ഒരാളാണ് പാരീസ് ലക്ഷ്മി. ഇന്ത്യൻ സംസ്കാരത്തോടുള്ള സ്നേഹം കൊണ്ടാണ് പാരീസ് ലക്ഷ്മി കേരളത്തിലേക്ക് എത്തിയത്. പാരീസ് ലക്ഷ്മിയുടെ അച്ഛനമ്മമാർ ഭാരതത്തെ അത്യധികം സ്നേഹിച്ചിരുന്നവർ ആയിരുന്നു. അതുകൊണ്ട് തന്നെ യാണ് മകൾക്ക് ലക്ഷ്മി എന്ന പേര് നൽകിയത്. അഞ്ചു വയസുള്ളപ്പോഴാണ് പാരീസ് ലക്ഷ്മി ആദ്യമായി ഇന്ത്യയിൽ എത്തുന്നത്.

ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ നൃത്ത രൂപങ്ങൾ അഭ്യസിച്ചു തുടങ്ങിയ പാരീസ് ലക്ഷ്മി, നൃത്തരൂപങ്ങളെ കുറിച്ചുള്ള കൂടുതൽ പഠനത്തിനായി ആണ് ഇന്ത്യയിൽ എത്തിയത്. മികച്ച നൃത്ത ഗുരുക്കളുടെ കീഴിൽ പാരീസ് ലക്ഷ്മി ഇന്ത്യയിൽ നൃത്തപഠനം നടത്തി. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലാണ് പാരീസ് ലക്ഷ്മിയുടെ ഭർത്താവ്. നിലവിൽ വൈക്കത്താണ് പാരീസ് ലക്ഷ്മിയും കുടുംബവും താമസിക്കുന്നത്

മരിയം സോഫി ലക്ഷ്മി ക്വിനോ എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാർത്ഥ നാമം. വൈക്കത്തു സ്വന്തമായി ഒരു ഡാൻസ് അക്കാദമി പാരീസ് ലക്ഷ്മി നടത്തുന്നുണ്ട്. നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയി പാരീസ് ലക്ഷ്മി എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് പാരീസ് ലക്ഷ്മി. സോഷ്യൽ മീഡിയയിൽ പാരീസ് ലക്ഷ്മി പങ്കു വച്ച ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാണ്