ലെഗ് പീസ് ഇല്ലേ എന്ന് കമന്റ്‌, അന്ന ബെന്നിന്റെ മറുപടി ഇങ്ങനെ



സോഷ്യൽ മീഡിയയിലെ സദാചാര ആങ്ങളമാരുടെ ഹരാസിങ്ങിനും ഉപദേശങ്ങൾക്കും ഒരു താരം കൂടെ ഇരയായിരിക്കുകയാണ്. നടി അനശ്വര രാജനാണ് സൈബർ അബ്യുസിനു വിധേയായത്. തന്റെ ഒരു ഫോട്ടോയിൽ കാലുകൾ പുറത്ത് കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചതിന് ആണ് ആങ്ങളമാർ അനശ്വരയെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത്. പതിനെട്ടു വയസ്സായപ്പോഴേ ഇങ്ങനെ ഒക്കെ ഫോട്ടോ ഇടുന്നത് ശെരിയല്ലന്നും, അടുത്ത് ഇനി എന്ത് ഫോട്ടോയാകും വരുന്നത് എന്ന നിലയിലുള്ള കമെന്റുകൾ പിന്നീട് വ്യക്തിഹത്യയുടെ പാരമത്യത്തിലേക്കും കടന്നു.

എന്നാൽ പിന്നീട് സോഷ്യൽ മീഡിയ അനശ്വരക്ക് ഒപ്പം നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. നടിമാർ അടക്കമുള്ളവർ അനശ്വരക്ക് പിന്തുണയുമായി ആണ് എത്തിയത്. നടിമാരിൽ പലരും ഇൻസ്റാഗ്രാമിലൂടെ താരത്തിന് എതിരെ ഉള്ള അബ്യുസിനു എതിരെ പ്രതിഷേധിക്കുകയും ചെയ്തു. കാലുകൾ കാണിക്കുന്ന തരത്തിലുള്ള ഫോട്ടോ ഇട്ടാണ് അവർ പ്രതിഷേധിച്ചത്. Wehavelegs എന്ന ഹാഷ്ടാഗോടെ ആണ് അവർ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. അനശ്വരക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു അവർ.

അക്കൂട്ടത്തിൽ നടി അന്ന ബെന്നും ഉണ്ടായിരുന്നു. തന്റെ കാലുകൾ കാണുന്ന തരത്തിലുള്ള ചിത്രം wehavelegs ഹാഷ്ടാഗോടെ ആണ് താരം പോസ്റ്റ്‌ ചെയ്തത്. അതിനു ശേഷം തന്റെ ഒരു ഫോട്ടോ ഷൂട്ട് ചിത്രം അന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു, അതിനു വന്നൊരു കമന്റും, അതിനുള്ള അന്നയുടെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പാന്റ്സും ഷൂസും ധരിച്ചു അന്ന എത്തിയ ഫോട്ടോക്ക് താഴെ ഒരാൾ കമന്റ്‌ ചെയ്തു ചോദിച്ചത് ഇങ്ങനെ. ലെഗ് പീസ് ഇല്ലേ? എന്നാണ്. പിന്നാലെ അന്നയുടെ മറുപടി എത്തി ” ഹാൻഡ് പീസ് മതിയോ? . എന്നായിരുന്നു അന്നയുടെ റിപ്ലൈ. അന്നയുടെ ആ മറുപടി നന്നായി എന്ന് പറയുകയാണ് സോഷ്യൽ മീഡിയ

Comments are closed.