അനശ്വരക്ക് പിന്തുണയുമായി കാലുകളുടെ ചിത്രം പോസ്റ്റ്‌ ചെയ്തു മറ്റു താരങ്ങളുംനടി അനശ്വര രാജന് നേരെ അടുത്തിടെ ഒരു സൈബർ ആക്രമണം നടന്നിരുന്നു. താരം പങ്കു വച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അനശ്വര പങ്കു വച്ച ഫോട്ടോ ഷൂട്ട് ചിത്രത്തിൽ താരം കാലുകൾ കാണിക്കുന്ന രീതിയിൽ മോഡേൺ ആയ ഒരു വസ്ത്രമാണ് ധരിച്ചത് അതാണ് സദാചാര ആങ്ങളമാർക്ക് കുരുപൊട്ടാൻ കാരണം. അവർ അനശ്വരയുടെ പോസ്റ്റിനു താഴെ കമെന്റുകളിലൂടെ സദാചാരം പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ പലരും പറഞ്ഞു കാട് കയറാൻ തുടങ്ങിയതോടെ അനശ്വര അവർക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നു.

ഈ വിഷയത്തിൽ അനശ്വരക്ക് പിന്തുണയുമായി പിന്നെയും താരങ്ങൾ എത്തിയിരുന്നു. അദ്യം പ്രതിഷേധവുമായി എത്തിയത് റീമ കല്ലിങ്ങൽ ആയിരുന്നു. സ്ലിം സ്യുട്ട് ധരിച്ച തന്റെ കാലുകൾ മുഴുവൻ കാണുന്ന രീതിയിലുള്ള ചിത്രം പോസ്റ്റ്‌ ചെയ്താണ് റീമ പ്രതിഷേധം അറിയിച്ചത്. പിന്നാലെ മറ്റു നടിമാരും എത്തി. അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, സാധിക വേണുഗോപാൽ, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് കാലുകൾ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു പ്രതിഷേധിച്ചത്.

അനശ്വര ഈ വിഷയത്തിൽ തന്റെ പ്രതികരണം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ലെന്നും ആദ്യം ഇത് ശ്രദ്ധിക്കാതെ വിട്ടു കളയാനാണ് ശ്രമിച്ചതെന്നും കാര്യങ്ങൾ കാട് കയറിയതോടെ ആണ് സോഷ്യൽ മീഡിയയിലൂടെ മറുപടി അറിയിച്ചതെന്നും അനശ്വര പറയുന്നു. തന്റെ അച്ഛനു കമന്റകൾ കാണിച്ചു കൊടുത്തപ്പോൾ അടുത്ത തവണ ഇതിലും ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ വാങ്ങിത്തരാം എന്നാണ് പറഞ്ഞതെന്നും അനശ്വര പറയുന്നു.

Comments are closed.