കാല് വച്ചു നടക്കാൻ പറ്റുന്നുണ്ടല്ലോ, പ്രതിഷേധചിത്രത്തിന് കമെന്റ് ഇട്ടയാൾക്ക് മറുപടി നൽകി ഗ്രേസ് ആന്റണിനടി അനശ്വര രാജന് എതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായ അസഭ്യ വർഷത്തിന് എതിരെ ശക്തമായി പ്രതികരിച്ചു സെലിബ്രിറ്റികൾ അടക്കമുള്ളവർ എത്തിയിരുന്നു. താരം കാലുകൾ കാണുന്ന തരത്തിലുള്ള മോഡേൺ വേഷം ധരിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. സ്ഥിരമായി നാടൻ വേഷത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്ന അനശ്വര മോഡേൺ ആയപ്പോൾ സദാചാര ആങ്ങളമാർക്ക് തീരെ സഹിച്ചില്ല. വ്യക്തിഹത്യ അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്തിയപ്പോൾ അനശ്വര നേരിട്ട് ഇക്കൂട്ടർക്ക് മറുപടിയുമായി എത്തിയിരുന്നു.

അനശ്വരയെ പിന്തുണച്ചു ഒരുപാട് സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. നടിമാർ #wehavelegs ഹാഷ്ടാഗോഡ് കൂടെ കാലുകൾ പൂർണമായി കാണാവുന്ന ഡ്രസ്സ്‌ ധരിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്താണ് കമന്റ്‌ ഇട്ട സദാചാരക്കാർക്ക് എതിരെ പ്രതിഷേധിച്ചത്. നടിമാരായ അന്ന ബെൻ, ഗ്രേസ് ആന്റണി, സാധിക ആന്റണി, രജീഷ വിജയൻ, നയൻ‌താര ചക്രവർത്തി തുടങ്ങിയവർ ഈ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ പോസ്റ്റ്‌ ചെയ്തു രംഗത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ചിത്രം പോസ്റ്റ്‌ ചെയ്ത ഗ്രേസ് ആന്റണിയുടെ പോസ്റ്റിനു താഴെ വന്നൊരു കമന്റും അതിനു താരം നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ഞങ്ങൾക്കും കാലുകളുണ്ട് എന്ന ഹാഷ്‌ടാഗോടെ ആണ് ഗ്രേസ് ആന്റണി ചിത്രം പോസ്റ്റ്‌ ചെയ്തത്, ചിത്രത്തിന് താഴെ വന്ന കമന്റ്‌ ഇങ്ങനെയായിരുന്നു ” കാലുകൾ വച്ചു നടക്കാൻ പറ്റുന്നുണ്ടല്ലോ സന്തോഷം “. സ്പോട്ടിൽ മറുപടിയുമായി ഗ്രേസ് ആന്റണിയും എത്തി ” ചേട്ടൻ കൈ കുത്തി നടക്കുന്നതിലും സന്തോഷം ” എന്നായിരുന്നു ഗ്രേസിന്റെ മറുപടി. ആ മറുപടി പൊളിച്ചു എന്നാണ് ആരാധകർ പറയുന്നത്.

Comments are closed.