ലാലേട്ടന്റെ എട്ടു മിസ്സ്കോളുകള്‍,ഞെട്ടിപ്പോയെന്ന് സുരാജ് വെഞ്ഞാറമൂട്

0
341

സംസ്ഥാന അവാർഡ് നേട്ടത്തിന്റെ സന്തോഷത്തിലാണ് സുരാജ് വെഞ്ഞാറമൂട്. മലയാള സിനിമ വളരെ പതുക്കെ മാത്രം തിരിച്ചറിഞ്ഞ സുരാജിലെ നടൻ ഓരോ സിനിമ കൊണ്ടും മുന്നോട്ട് കുതിക്കുകയാണ്. ഒരു മിമിക്രി താരം എന്ന നിലയിൽ നിന്നും സുരാജ് വാനോളം ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം നടനെന്ന നിലയിൽ സുരാജിന്റേത് ആയിരുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങൾ താരത്തെ തേടി വന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും കഥാപാത്രങ്ങളാണ് താരത്തിന് അവാർഡ് നേടിക്കൊടുത്തത്

അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ ഒരുപാട് താരങ്ങൾ തന്നെ വിളിച്ചു എന്നും. ഫഹദ് ഫാസിലും, മോഹൻലാലും ഉള്പടെയുള്ളവർ വിളിച്ചപ്പോൾ അതിയായ സന്തോഷം തോന്നിയെന്നുമാണ് സുരാജ് ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. മറ്റു കാളുകൾ വന്നു കൊണ്ടിരുന്ന സമയത്താണ് മോഹൻലാൽ വിളിച്ചതെന്നും. കാളുകൾ അവസാനിപ്പിച്ചു ഫോൺ നോക്കിയപ്പോൾ മോഹൻലാലിൻറെ എട്ടോളം മിസ് കാളുകൾ ഉണ്ടായിരുന്നു എന്നും, ഞെട്ടിപ്പോയ താൻ ഉടനെ ലാലേട്ടനെ വിളിച്ചു എന്നുമാണ് സുരാജ് പറയുന്നത്.

നിലവിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്‌യുന്ന ജനഗണമന എന്ന സിനിമയിലാണ് സുരാജ് അഭിനയിക്കുന്നത്. ക്വീൻ എന്ന ഡിജോയുടെ ആദ്യ സിനിമയുടെ തിരക്കഥാകൃത്തുക്കളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രിത്വിരാജ് സുകുമാരനും ഒരു അഥിതി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. സുനിൽ ഇബ്രാഹിം സംവിധാനം ചെയുന്ന റോയി എന്ന സിനിമയിലും സുരാജ് അഭിനയിക്കുന്നുണ്ട്.