ഈ വിഷുകാലത്തു രണ്ടു ലേഡി സൂപ്പർസ്റ്റാറുകൾ നേർക്കുനേർ!!

0
705

ലോക്ക് ഡൗണിനു ശേഷം സിനിമ മേഖല ഉണർന്നു വരുന്നതേ ഉള്ളു. അടഞ്ഞു കിടന്ന തീയേറ്ററുകൾക് അടുത്തിടെയാണ് ജീവൻ വച്ചത്.ഏപ്രിൽ മാസം ഒരുപാട് റീലീസുകൾക്ക് ആണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ന് അനുഗ്രഹീതൻ ആന്റണി, ആർക്കറിയാം എന്നി ചിത്രങ്ങളോടെ ആണ് അതിന് തുടക്കം കുറിക്കുന്നത്.

ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ഉള്ള ഏപ്രിലിന്റെ ഒന്നാം പാദത്തിലാണ് റീലീസുകൾ ഏറെയുള്ളത്. രണ്ടു ലേഡി സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മലയാളത്തിന്റ സ്വന്തം ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാരിയറും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമാണ് ബോക്സ്‌ ഓഫീസിൽ ഈ ആഘോഷ സീസണിൽ ചിത്രങ്ങളുമായി എത്തുന്നത്.

എഡിറ്റർ അപ്പു ഭട്ടതിരി സംവിധാനം ചെയുന്ന നിഴൽ എന്ന ചിത്രത്തിലൂടെയാണ് നയൻ‌താര മലയാളത്തിലേക്ക് തിരികെ എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴൽ ഏപ്രിൽ 4 നു തീയേറ്ററുകളിൽ എത്തും. ഒരു ത്രില്ലറാണ് നിഴൽ. രഞ്ജിത് കമല ശങ്കർ സലിൽ വി എന്നിവർ ഒരുക്കുന്ന ചിത്രമായ ചതുർമുഖവുമായി ആണ് മഞ്ജു വാരിയർ എത്തുന്നത്. സണ്ണി വെയ്ൻ ആണ് നായകവേഷത്തിൽ എത്തുന്നത്. ഒരു ഹൊറർ ചിത്രമാണ് ചതുർമുഖം. എന്തായാലും ബോക്സ്‌ ഓഫീസിൽ തീപാറും എന്നുറപ്പ്