ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാരിയറും സണ്ണി വെയിനും അലൻസിയർ ലെ ലോപ്പസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ചതുർമുഖം.രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.
ഏപ്രിൽ എട്ടിനു ചിത്രം റീലീസ് ചെയ്യും. ചിത്രത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണമാണ് എങ്ങും ലഭിച്ചത്. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഞ്ചര കോടി രൂപ മുതൽ മുടക്കിൽ vfx രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്..
ഹൊറര്‍ ചിത്രമെന്ന് കേട്ടപ്പോള്‍ അതെങ്ങനെയായിരിക്കും ചിത്രീകരിക്കുന്നത് എന്ന ആകാംക്ഷയുണ്ടായിരുന്നുവെന്നാണ് മഞ്ജു പറയുന്നത്.ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വെച്ച് ചെയ്യുന്നത് ആ സമയത്ത് തമാശയായിരുന്നു എന്നാലും ഔട്ട്പുട്ട് വന്നപ്പോൾ സന്തോഷം തോന്നിയെന്നും മഞ്ജു ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.