L2 എത്തുന്നു എമ്പുരാൻ – കിടിലന്‍ അന്നൗൺസ്‌മെന്റ് ടീസർ പുറത്തു!!!



ലൂസിഫർ പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം, മോഹൻലാൽ നായകനാകുന്നു. ഹൈപിനും മുകളിൽ തന്നെയാണ് ലൂസിഫർ റീലിസിനു ശേഷം പ്രകടനം നടത്തിയത്. ലൂസിഫർ മലയാളത്തിലെ ഇൻഡസ്ട്രിയൽ റെക്കോർഡുകൾ തകർത്തു മുന്നേറിയപ്പോൾ ആരാധകരും ഏറെ സന്തോഷിച്ചു. മോഹൻലാലിനൊപ്പം ആദ്യമായി പ്രിത്വി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. സയ്ദ് മസൂദ് എന്ന കഥാപാത്രം ചെറുതാണെങ്കിലും ഏറെ പ്രാധാന്യമുള്ളതാണ്…

ഇപ്പോളിതാ നേരത്തെ പറഞ്ഞു കേട്ടത് പോലെ ലൂസിഫർ രണ്ടാം ഭാഗം വരും എന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് അണിയറക്കാർ. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ വീഡിയോ അവർ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. എമ്പുരാൻ എന്നാണ് L2 വിന്റെ പേര്. ലൂസിഫറിന്റെ ഏൻഡ് ക്രെടിട്സ് സീനിനു ഒപ്പമാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്. വീഡിയോ കാണാം..

Comments are closed.