മലയാള സിനിമക്ക് പുതു ശ്വാസം!!കുറുപ്പ് 75 കോടി ക്ലബ്ബിൽ!!

0
557

ജൈത്രയാത്ര തുടർന്നു ദുൽഖർ സൽമാന്റെ കുറുപ്പ്. മലയാള സിനിമയുടെ ചരിത്രത്തിൽ അതിവേഗം 50 കോടി ക്ലബിൽ എത്തുന്ന ചിത്രമായി മാറിയ കുറുപ്പ്, ആദ്യദിന കളക്ഷന്റെ കാര്യത്തിലും ഷോ കൗണ്ടിന്റെ കാര്യത്തിലും റെക്കോർഡ് തീർത്തിരുന്നു.നവംബർ പണ്ട്രണ്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. നാല് ദിനം കൊണ്ട് അൻപതു കോടി കളക്ഷൻ നേടി

മലയാള സിനിമ വ്യവസായത്തിന് ഒരു പുതു ജീവനാണ് കുറുപ്പ് നൽകിയത്.ഇപ്പോഴിതാ 75 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ് ചിത്രം.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം പങ്കുവച്ചത്. ലോകമെമ്പാടും 35000 ഷോകൾ പിന്നിട്ടു എന്ന കാര്യവും ദുൽഖർ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചു. ദുൽഖറിന്റ വെയ് ഫാറർ ഫിലിംസ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്.

കുറുപ്പിനെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് എല്ലാ കടപ്പാടും. ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുൽഖർ കുറിച്ചു.ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.