കുഞ്ഞെൽദോയിലെ പെൺ പൂവേ എന്ന മനോഹര ഗാനം!!

0
860

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്‍ത ‘കുഞ്ഞെല്‍ദോ’ ക്രിസ്മസ് റീലീസ് ആയി തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ്. കുഞ്ഞിരാമായണം, എബി, കൽക്കി പോലെയുള്ള ചിത്രങ്ങൾ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിനീത് ശ്രീനിവാസനാണു ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്റ്റർ.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കുഞ്ഞെൽദോയിലെ പെൺ പൂവേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.