പറയുന്നത് കൗമാരക്കാരുടെ കഥ!!എന്നാൽ ഏറ്റെടുക്കുന്നത് കുടുംബങ്ങൾ!!

0
342

ആസിഫ് അലി നായകനായി ഇന്നലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കുഞ്ഞെൽദോ.കൽക്കി എന്ന സിനിമക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോബ് കൃഷ്ണ സുവിൻ കെ വർക്കി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തത് ആർ ജെ മാത്തുക്കുട്ടിയാണ്

പേര് സൂചിപ്പിക്കും പോലെ കുഞ്ഞെൽദോ എന്നാ യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. അയാളുടെ പ്ലസ് ടു ജീവിതവും കോളേജ് ജീവിതവുമെല്ലമാണ് ചിത്രം പറയുന്നത്. പുതുമുഖ താരം ഗോപിക ഉദയനാണ് നായിക. മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിന്റ തിരകഥ ഒരുക്കിയത്

കൗമാരക്കാരുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ചിത്രം ഏറ്റെടുത്തത് കുടുംബ പ്രേക്ഷകരാണെന്നു പറയാതെ വയ്യ. വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ പുറത്തു വന്ന ചിത്രം ഓരോ ഷോ കഴിയുന്തോറും പിക്ക് അപ് ഇക്കുറി തീയേറ്ററുകളിലെ ഓണ ചിത്രങ്ങളിൽ നമ്പർ വൺ ആകാൻ കുതിക്കുകയാണ്.