കുഞ്ഞാലി മരക്കാർ ഇനി എന്നു തീയേറ്ററുകളിൽ എത്തും !! പ്രിയദർശൻ പറയുന്നതിങ്ങനെമോഹൻലാൽ പ്രിയദർശൻ ചിത്രം കുഞ്ഞാലി മരക്കാർ കഴിഞ്ഞ മാസം 21 നു തീയേറ്ററുകളിൽ എത്താനിരുന്ന ഒരു സിനിമയാണ്. എന്നാൽ കോവിഡ് രോഗബാധയുടെ ഭീഷണി മൂലം ജനജീവിതവും മറ്റു സർവീസുകളും സ്തംഭിച്ചപ്പോൾ സിനിമയുടെ റീലീസും മാറ്റിവച്ചു. മലയാള സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രമാണ് കുഞ്ഞാലിമരക്കാർ. ഇനിയെന്ന് ചിത്രം റീലിസിനു എത്തും എന്നു സംവിധായകൻ പ്രിയദർശൻ പറയുന്നതിങ്ങനെ.

“വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തിൽ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയിൽ അത്തരത്തിൽ കുറെ ആളുകൾ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം.”

“വളരെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തിൽ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തിൽ തൊഴിൽ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയിൽ അത്തരത്തിൽ കുറെ ആളുകൾ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം.”നാൽപതു സിനിമകൾക്ക്‌ മുകളിൽ ഒന്നിച്ച ഒരു കൂട്ടുകെട്ടാണ് മോഹൻലാലും പ്രിയദർശനും. ഇന്ത്യക്ക് അകത്തും പുറത്തുമായി പേര് കേട്ട ടെക്നിഷ്യൻസ് ആണ് കുഞ്ഞാലി മരക്കാരിൽ പ്രവർത്തിച്ചത്. ഐ വി ശശിയുടെ മകൻ അനിലും പ്രിയദർശനും ചേർന്നാണ് തിരകഥ ഒരുക്കിയത്. സാബു സിറിൽ കലാസംവിധാനവും തിരു ഛായാഗ്രഹണവും നിർവഹിക്കുന്നു

Comments are closed.