റിയൽ എസ്റ്റേററ്റിലൂടെ ഒരുപാട് പണം ഉണ്ടാക്കാമായിരുന്നു പക്ഷെ ആളുകളെ പറ്റിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു1997 ൽ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമ ജീവിതത്തിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണെങ്കിലും ഇരുപതു വർഷത്തിന് മുകളിൽ നീളുന്ന കരിയറിൽ ചാക്കോച്ചൻ വളരെ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. ഇത്രയും വർഷങ്ങൾ കടന്നു ഈ പോയിന്റിൽ എത്തി നിൽക്കുമ്പോഴും മലയാള സിനിമയിൽ ചാക്കോച്ചന്റെ സ്ഥാനം ഏറെ മുകളിൽ തന്നെയാണ്. എന്നാൽ ഇടക്കാലത്തു തുടർച്ചയായ സിനിമകളുടെ പരാജയവും സാമ്പത്തിക പ്രശ്നങ്ങളും കാരണം സിനിമാലോകത്തു നിന്നു ചാക്കോച്ചൻ മാറി നിന്നിരുന്നു. ആ കാലഘട്ടത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ആണ് അദ്ദേഹം ശ്രദ്ധ കേന്ദ്രികരിച്ചത്.

അന്നും എന്നും തീർത്തും ഒരു ജന്റിൽമാൻ എന്ന് വിളിക്കാവുന്ന ഒരാളാണ് ചാക്കോച്ചൻ. നാളിതുവരെ വിവാദങ്ങളിൽ വീഴുകയോ ഒരു ചീത്തപ്പേര് കേൾപ്പിക്കുകയോ ചെയ്യാത്ത ഒരാളാണ് അദ്ദേഹം. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഉണ്ടായിരുന്ന കാലത്തും താൻ നേരും നെറിയും വിട്ടു ഒരു കാര്യവും താൻ ചെയ്തിട്ടില്ല എന്ന് ചാക്കോച്ചൻ പറയുന്നു. തന്റെ അപ്പൻ പറഞ്ഞ പാഠങ്ങളാണ് ഇന്നും താൻ കാത്തു സൂക്ഷിക്കുന്നത് എന്നാണ് ചാക്കോച്ചൻ പറയുന്നത്. ” പണം ഇല്ലെങ്കിലും സാരമില്ല സന്തോഷം മതി എന്നാണ് എന്റെ അപ്പൻ എന്നെ പഠിപ്പിച്ചത്. ഒരു ബിസിനസ്കാരൻ എന്ന നിലയിൽ എന്റെ അപ്പൻ ഒരു പരാജയമായിരിക്കാം, പക്ഷെ അദ്ദേഹം മനുഷ്വത്വം വിട്ട് ഒന്നും ചെയ്തിട്ടില്ല, അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ് എനിക്കും.

പണമില്ലാത്ത അവസ്ഥ എന്റെ കുടുംബത്തിലും ഉണ്ടായിരുന്നു പക്ഷെ അന്നും ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു. പണം ഉണ്ടെങ്കിലും സമാധാനം ഇല്ലാത്ത എത്രയോ കുടുംബങ്ങൾ ഈ ലോകത്തുണ്ട്. ആരോഗ്യവും സമാധാനവും ഉണ്ടെങ്കിൽ പണം ഉണ്ടാക്കാവുന്നതേ ഉള്ളു. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടു സന്തോഷിക്കാൻ എനിക്കറിയില്ല. ഇടക്കാലത്തു ഞാൻ സിനിമയിൽ നിന്നു മാറി ഞാൻ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ആയിരുന്നു. ഒരു പക്കാ ബിസിനസുകാരൻ ആയിരുന്നെങ്കിൽ കുറെ കുറെ കാശ് ഞാൻ ഉണ്ടാക്കിയേനെ. ഒരു സ്ഥലം വാങ്ങുന്ന ആളും കൊടുക്കുന്ന ആളും സന്തോഷമായിരിക്കണം എന്നാണ് എന്റെ പക്ഷം അങ്ങനെ നോക്കുമ്പോൾ ലാഭം കുറയുമായിരിക്കും. ലാഭത്തേക്കാൾ വലുതാണ് സന്തോഷം.

Comments are closed.