വെറും ചോക്ളേറ്റ് ചാക്കോച്ചൻ അല്ലിത് !! മസിൽമാൻ ചാക്കോച്ചൻ !!കുഞ്ചാക്കോ ബോബൻ, 1997 ൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചൻ പിന്നെ യുവത്വത്തിന്റെ ഹരമായിരുന്നു. ഏറെ കാലം തിളങ്ങി നിന്ന ശേഷം ചാക്കോച്ചൻ ഒരു ബ്രെക്ക് എടുത്തു. രണ്ടാം വരവിലും കിടിലൻ കഥാപാത്രങ്ങൾ ചാക്കോച്ചനെ തേടി വന്നു. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അഞ്ചാം പാതിരായാണ് ചാക്കോച്ചന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒരു വമ്പൻ ഹിറ്റാണ്.

ചോക്ളേറ്റ് ഇമേജിലാണ് ചാക്കോച്ചൻ സിനിമ ജീവിതത്തിന്റെ ഒരുപാട് വർഷങ്ങൾ കഴിച്ചു കൂട്ടിയത്. അടുത്തകാലത്തായി ആണ് ആ ഇമേജിൽ നിന്നു അദ്ദേഹം പുറത്ത് വന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചാക്കോച്ചന്റെ മേക്കോവർ ചിത്രമാണ് അദ്ദേഹം പങ്കു വച്ചത്. മസിലുകൾ പെരുപ്പിച്ചു നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിനു വേണ്ടി വൻ മേക്കോവറിലാണ് താരം.

ചിത്രീകരണത്തിനിടയിലെ, പരുക്കുകൾ നിറഞ്ഞ തന്റെ ശരീരത്തിന്റെ ചിത്രം ആണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും ഉണ്ട്. ഇത് വെറും കളിയാണ് എന്ന് തോന്നുന്നെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടെ കാണു എന്നാണ് അദ്ദേഹം കുറിച്ചത്. മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ്. ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments are closed.