നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അതു മനസ്സില്‍ ഒരു കരട് ആയി മാറും കൃഷ്ണകുമാർ

0
872

സീരിയലുകളിൽ നിന്ന് സിനിമയിലെത്തിയ ഒരു താരമാണ് കൃഷ്ണകുമാർ.മലയാള സിനിമയിൽ മാത്രമല്ല തമിഴിലും കൃഷ്ണകുമാർ സാനിധ്യം അറിയിച്ചിട്ടുണ്ട്. നാലു പെണ്മക്കൾ അടങ്ങിയ തന്റെ കുടുംബം ജീവിക്കുന്ന വീടിനു സ്ത്രീ എന്നാണ് പേര് ഇട്ടിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച ഹിറ്റ് സീരിയലിന്റെ ഓര്മക്കാണ് അങ്ങനെ ഒരു പേര് നൽകിയത്. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂന്നു പേരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മക്കൾ നാല് പേരും വ്ലോഗർമാരും കൂടെയാണ്. മക്കളുടെ വിവാഹ കാര്യത്തെ കുറിച്ചു അടുത്തിടെ കൃഷ്ണകുമാർ മനസ് തുറന്നിരുന്നു.മക്കൾക്ക് അതിനുള്ള പക്വത എത്തിയ ശേഷം മാത്രം മതി വിവാഹമെന്നാണ് താൻ അവരോട് പറഞ്ഞിട്ടുള്ളതെന്നു കൃഷ്ണകുമാർ വെളിപ്പെടുത്തുന്നു.കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ “വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ഇത്. കഴിച്ചാലും എനിക്ക് കുഴപ്പമില്ല. കലാകാരിയായി തുടരണമെങ്കില്‍ ഒരു പൊസിഷനില്‍ എത്തട്ടെ. ഒരു 35 വയസ്സ് ഒക്കെ ആയിട്ട് വിവാഹം കഴിച്ചാല്‍ മതി. 25-25 വയസ്സുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ പയ്യനും അതേ പ്രായമാകും. അപ്പോള്‍ പക്വത കുറവായിരിക്കും. കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും, ഒടുവില്‍ കലാജീവിതവും, കുടുംബ ജീവിതം തകരുന്ന ഒരു അവസ്ഥയാകും..

സിനിമയില്‍ നായകന്റെ ഒപ്പമുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍ നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അതു മനസ്സില്‍ ഒരു കരട് ആയി മാറുമെന്നും ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുള്ള ഒരാള്‍ വരും “