മകൾക്ക് ആ സിനിമ കാണിച്ചു കൊടുത്തിട്ടുണ്ട്, ചില സീനുകൾ വരുമ്പോൾ ഞാൻ ഫോർവെർഡ് ചെയ്തു..മലയാള സിനിമ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമകളിൽ ഒന്നാണ് രതിനിർവേദം. ജയഭാരതിയെ നായികയാക്കി പത്മരാജന്റെ തിരക്കഥയിൽ, ഭരതൻ സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ഒരു വലിയ ഹിറ്റായിരുന്നു. കൃഷ്ണചന്ദ്രൻ ആയിരുന്നു ചിത്രംത്തിലെ നായകൻ. പിൽക്കാലത്തു പിന്നീട് ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി പേരെടുത്ത ഒരാളാണ് അദ്ദേഹം. നടി വനിതയെ ആണ് കൃഷ്ണചന്ദ്രൻ ഭാര്യയാക്കിയത്. ഇരുവരും അതിഥികൾ ആയി എത്തിയ ഒരു പഴയ പ്രോഗ്രാമിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കഥ ആവശ്യപെടുന്നതെങ്കിലും ചൂടൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു രതി നിർവ്വേദം. പിന്നിടും താൻ അതുപോലെയുള്ള സിനിമകൾ ചെയ്തിരുന്നു എന്നാണ് കൃഷ്ണചന്ദ്രൻ പറയുന്നത്. ആ അഭിമുഖത്തിൽ കൃഷ്ണ ചന്ദ്രൻ പറയുന്ന വാക്കുകൾ ഇങ്ങനെ ” മോൾ വളരെ ഫ്രീ ആയ ഒരാളാണ്. മകൾക്ക് ഞാൻ രതിനിർവേദം കാണിച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ ചില സീനുകൾ വരുമ്പോൾ ഞാൻ ഫോർവേഡ് ചെയ്തു കളയും. കാവിലെ സീൻ ഒക്കെ വരുമ്പോൾ അങ്ങനെയാണ്.

ഒരിക്കൽ രതിനിർവേദം റീമേക്ക് ചെയ്ത സമയത്ത് ഞാൻ ഒരു ടോക്ക് ഷോയിൽ പോയിരുന്നു അതിൽ ശ്വേത മേനോനും ഉണ്ടായിരുന്നു. ഷോയുടെ ഒടുവിൽ ഞാൻ ശ്വേതയോട് തമാശക്ക് ചോദിച്ചു, നമുക്ക് ആ ക്ലൈമാക്സ്‌ രംഗം ഒന്നുകൂടെ അഭിനയിച്ചാലോ. ഈ കാര്യം ഞാൻ മോളോട് ഫോൺ ചെയ്തു പറഞ്ഞു അവള് കോളേജ് ഹോസ്റ്റലിൽ ആയിരുന്നു അപ്പോൾ. അവൾ എന്നോട് ദേഷ്യപ്പെട്ടു ഇങ്ങനെ ഒക്കെ പറഞ്ഞാൽ എന്റെ ഇമേജ് എന്താകും, ആളുകൾ എന്ത് വിചാരിക്കും എന്നൊക്കെ പറഞ്ഞു വഴക്ക് പറഞ്ഞു. ഒടുവിൽ ആ പ്രോഗ്രാം ടി വി യിൽ വന്നപ്പോൾ ആണ് അവൾക്ക് സമാധാനമായത്. അച്ഛൻ പറഞ്ഞ അത്ര പ്രശ്നം ഇല്ലാലോ എന്ന് പറഞ്ഞു.. ചിരിച്ചു കൊണ്ട് കൃഷ്ണചന്ദ്രൻ പറയുന്നു

Comments are closed.