ലാലേട്ടനും ഞാന്‍ വെച്ച വീടും തമ്മില്‍ ഒരു ബന്ധമുണ്ട്, കോട്ടയം നസീർമിമിക്രി രംഗത്തെ സൂപ്പർതാരമാണ് കോട്ടയം നസീർ. അനുകരണകലയിൽ അദ്ദേഹത്തിനുള്ള വൈവിധ്യം തുലനം ചെയ്യാൻ കഴിയാത്തതാണ്. മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. അഭിനയ രംഗത്തും മികച്ച വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആയിരുന്നപ്പോള്‍ ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. അദ്ദേഹം വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചപ്പോൾ ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്.

കോട്ടയം കറുകചാലിൽ ആണ് നസീറിന്റെ വീട്. നസീറിന്റെ സ്റ്റേജ് പ്രോഗ്രാമുകളുടെ ഓഫീസുമായി മറ്റൊരു വീടും നസീർ വീടിനടുത്തു തന്നെ വച്ചിട്ടുണ്ട്. അടുത്തിടെ മനോരമക്ക് നൽകിയ അഭിമുഖത്തിൽ നസീർ തന്റെ വീടിനെ കുറിച്ചു പറഞ്ഞിരുന്നു. തന്റെ വീടിപ്പോൾ ഇരിക്കുന്ന സ്ഥലവും സൂപ്പർതാരം മോഹൻലാലും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ് പറയുന്നത്. പിന്നിലോട്ട് പോയി ആ സംഭവം നസീർ ഓർത്തെടുത്തത് ഇങ്ങനെ.

ഞങ്ങളുടെ കുടുംബവീടിനു ചുറ്റും ധാരാളം ഒഴിഞ്ഞ പറമ്പുണ്ടായിരുന്നു. 1983 ൽ ലാലേട്ടനും പ്രേം നസീർ സാറും അഭിനയിച്ച ആട്ടക്കലാശം എന്ന സിനിമ വീടിനടുത്തുള്ള തിയറ്ററിൽ 50 ദിവസം ഹൗസ് ഫുള്ളായി കളിച്ചതിന്റെ ആഘോഷം നടന്നു. അന്ന് സ്റ്റേജിട്ടത് ഞങ്ങളുടെ തറവാട് വീടിന്റെ സമീപമുള്ള പറമ്പിലായിരുന്നു. അവിടെ ലാലേട്ടൻ വന്നു പ്രസംഗിച്ചതൊക്കെ കുട്ടിയായിരുന്ന എനിക്ക് ഓർമയുണ്ട്. പറഞ്ഞുവന്നത്, അന്ന് ആ സ്റ്റേജ് കെട്ടിയ സ്ഥലത്താണ് ഇപ്പോൾ ഞാൻ നിർമിച്ച എന്റെ വീടുള്ളത്! പിന്നീട് സ്റ്റേജുകളിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് സമീപമുള്ള, പണ്ട് മാങ്ങ പെറുക്കിയ, ഓടിക്കളിച്ച പറമ്പുകളും എനിക്ക് വാങ്ങാൻ കഴിഞ്ഞു

Comments are closed.