സമകാലീന വിഷയങ്ങളിലൂടെയുള്ള സഞ്ചാരം !!കോട്ടയമെത്തുന്നുബിനു ഭാസ്കർ സംവിധാനം ചെയ്ത പുതിയ ചിത്രം കോട്ടയം റിലീസിനൊരുങ്ങുന്നു. ഇൻഡി ഫിലിം മേക്കേഴ്സിന് വളരെയധികം സാധ്യതകളുള്ള ഈ കാലഘട്ടത്തിൽ മോൺ‌ട്രിയൽ ഫിലിം ഫെസ്റ്റിവൽ, ഡൽഹി ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു കൈയടി നേടിയ ചിത്രമാണ് കോട്ടയം. ഒരു ട്രാവൽ മൂവി സ്വഭാവമുള്ള കോട്ടയം കേരളത്തിൽ തുടങ്ങി ഇൻഡോ-ചൈന അതിർത്തിയായ അരുണാചൽ പ്രദേശ് വരെ സഞ്ചരിക്കുന്നു.

സജിത്ത് ഭാസ്കർ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ അനീഷ് ജി മേനോനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്നപൂർണി ,ശ്രീനാഥ് ജനാർദ്ദനൻ, രവി മാത്യു , ചിന്നു കുരുവിള എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോദ്ധ പോലെയുള്ള ഒരുപിടി നല്ല ചിത്രങ്ങൾ മലയാള സിനിമയിലൊരുക്കിയ സംഗീത് ശിവൻ ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രം കൂടെയാണ് കോട്ടയം. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഭൂമാഫിയ പോലെയുള്ള പ്രശ്നങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയാണ് കോട്ടയം

Comments are closed.