പൃഥ്വിരാജിനെ കടത്തിവെട്ടുമോ രാണയുടെ തെലുങ്ക് കോശി!!!വീഡിയോ

0
5160

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരിന്നു അയ്യപ്പനും കോശിയും. സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് ബിജു മേനോനും പ്രിത്വിരാജുമായിരുന്നു.അയ്യപ്പൻ നായരെന്ന ഒരു പോലീസുകാരനായിയാണ് ബിജു മേനോൻ ചിത്രത്തിലെത്തിയത്. കോശി കുര്യനെന്ന റിട്ടയെർഡ് ഹാവിൽദാറായി പൃഥ്വിയും സ്ക്രീനിലെത്തി.

ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്.മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ പേര് ‘ഭീംല നായക്’ എന്നാണ്. കോശിയായി തെലുങ്കിൽ എത്തുന്നത് രാണാ ദഗുഭാട്ടിയാണ്.

ചിത്രത്തിലെ ഒരു വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. തെലുങ്ക് ” കോശി കുര്യനെ പരിചയപെടുത്തികൊണ്ടുള്ള വീഡിയോയാണത്.ടീസറിലെ റാണാ ദഗുഭാട്ടിയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയണ്. പ്രിത്വിരാജിനെ റാണ കടത്തിവെട്ടുമോ എന്ന് കണ്ടറിയാമെന്നാണ് ആരാധകർ പറയുന്നത്.