എന്നും രാവിലെ മൂത്രം കുടിക്കും!! ഉണ്ടായത് അത്ഭുതകരമായ മാറ്റങ്ങൾ!!

0
365

മലയാള സിനിമയിലെ സീനിയർ നടന്മാരിൽ ഒരാളാണ് കൊല്ലം തുളസി.വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാനിധ്യമാണ് കൊല്ലം തുളസി.വില്ലൻ വേഷങ്ങളിലും, സ്വഭാവ വേഷങ്ങളിലും അദ്ദേഹം പല കുറി തിളങ്ങി.അത്ര കേട്ട് കേൾവിയില്ലാത്ത യൂറിൻ തെറാപ്പി എന്ന മാർഗം താൻ അസുഖങ്ങൾ കുറയാൻ ചെയ്യുന്നുണ്ട് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ചർച്ചയാകുകയാണ്.

തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു. ദിവസവും രാവിലെ എഴുനേറ്റ് മൂത്രം കുടിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ.

“എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി “പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി”