കെ ജി എഫിലെ വില്ലൻ ഗരുഡ ഇനി മോഹൻലാലിനൊപ്പം, ആറാട്ട് ഒരുങ്ങുന്നു

0
4

ഇന്ത്യയെമ്പാടും പ്രശസ്തി നേടിയ ഒരു സിനിമയാണ് കെ ജി എഫ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റിലും ദൃശ്യ വിസ്മയത്തിലും അതുവരെയുള്ള കന്നഡ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ കന്നഡ സിനിമ കൂടെയാണ് കെ ജി എഫ്. ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ

കെ ജി എഫിന്റെ ഒന്നാം ഭാഗത്തിലെ വില്ലൻ ഗരുഡ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയത് രാമ ചന്ദ്ര രാജുവാണ്. രാമ ചന്ദ്ര രാജു മലയാളത്തിലേക്ക് എത്തുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന മോഹൻലാൽ ചിത്രം ആറാട്ടിലൂടെയാണ് രാമ ചന്ദ്ര രാജു മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ വില്ലൻ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. അദ്ദേഹം ബി ഉണ്ണികൃഷ്ണനോടും മോഹന്ലാലിനോടുമൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ ആറാട്ടിൽ എത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായികാവേഷത്തിൽ എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.