വാലന്റൈൻസ് ഡേ സ്പെഷ്യല്‍ !!! കേശുവേട്ടനും രത്നമ്മ ചേച്ചിയും !!!ജീവിതത്തിൽ ഉറ്റ ചങ്ങാതിമാരായ ദിലീപും നാദിര്ഷയും സിനിമയിലും ഒന്നിക്കുന്നു. കേശു ഈ വീടിന്റ നാഥൻ എന്ന ചിത്രത്തിലൂടെ. അറുപതുകാരനായ ഒരാളായി ദിലീപ് എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഉർവശിയാണ്. നാദ് ഗ്രൂപ്പ്‌ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

അമര്‍ അക്ബ‍ർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയവയാണ് ഇതിനു മുൻപ് നാദിര്‍ഷ സംവിധാനം ചെയ്ത സിനിമകള്‍. ഉര്‍വശിയാണ് ചിത്രത്തിലെ ദിലീപിന്‍റെ നായിക. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം ഈ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരിയറിൽ ആദ്യമായാണ് ഉർവശിയും ദിലീപും ഒന്നിച്ചു ഒരു ചിത്രം. പ്രായമായ ദിലീപിന്റെയും ഉർവശിയുടെയും കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പുതുമയാകുമെന്നു പ്രതീക്ഷിക്കാം.

കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.പൂർണമായും ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് ചിത്രം. വാലന്റൈൻസ് ഡേ സ്പെഷ്യലായി കേശു ഈ വീടിന്റെ നാഥനിലെ പുതിയ പോസ്റ്റർ എത്തി…

Comments are closed.