ജാഗ്രത നിർദേശം അവഗണിച്ചു രജിത് കുമാറിന് സ്വീകരണം !! 75 പേർക്കെതിരെ കേസ് എടുത്തു….കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ച കടുത്ത ജാഗ്രത നിർദേശം മറികടന്നു ബിഗ് ബോസ്സ് റിയാലിറ്റി ഷോയിൽ നിന്നു പുറത്ത് വന്ന മത്സരാർത്ഥി രജിത് കുമാറിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ആസൂത്രണം ചെയ്തവർക്ക് എതിരെ പോലീസ് കേസ് എടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. എറണാകുളം കളക്ടർ സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ..

കേസ് എടുത്തു ! കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടിവി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഗം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും, കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും.

വലിയ ജനക്കൂട്ടം ആണ് നാട്ടിലെത്തിയാൽ രജിത് കുമാറിനെ സ്വീകരിക്കാൻ എത്തിയത്. യാതൊരു വിധ സുരക്ഷ മുൻകരുതലും ഇല്ലാതെയാണ് വലിയൊരു ജനക്കൂട്ടം മണിക്കൂറുകൾ കാത്തു നിന്നു രജിത് കുമാറിനു സ്വീകരണം നൽകിയത്.

Comments are closed.