കാവ്യാ അന്ന് മുഖത്ത് പോലും നോക്കിയില്ല, അന്ന് പുറത്തായത് ഇന്നത്തെ സൂപ്പർതാരംവളരെ ചെറുപ്പത്തിൽ തന്നെ സിനിമ ലോകത്തു എത്തിയ ഒരാളാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി എന്ന കമൽ ചിത്രത്തിലൂടെ ആണ് കാവ്യ ബാലതാരമായി അരങ്ങേറിയത്. 1991 ലായിരുന്നു അത്. പിന്നീട് 1996 ൽ കമലിൻറെ മമ്മൂട്ടി ചിത്രം അഴകിയ രാവണനിലും അഭിനയിച്ചു കാവ്യാ. ലാൽ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയായി അരങ്ങേറിയത്. അന്ന് ആദ്യമായി പൂക്കാലം വരവായി എന്ന സിനിമക്ക് വേണ്ടി കാവ്യാ മാധവനെ കണ്ടതിനെ കുറിച്ചു കമൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തിരുന്നു.

കുട്ടിക്കാലത്തു വളരെ നാണം കുണുങ്ങി ആയിരുന്ന ഒരാളായിരുന്നു കാവ്യ എന്നാണ് കമൽ പറയുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോളാണ് അന്ന് കാവ്യാ ഓഡിഷന് എത്തിയത്. തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്.ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നും കമൽ പറയുന്നു.

കാവ്യയുടെ ആ നാണം കൊണ്ടാണ് ആ വേഷത്തിലേക്ക് അന്ന് കാവ്യയെ തിരഞ്ഞെടുത്തത് എന്നും കമൽ പറയുന്നു. നൂറുകണക്കിന് കുട്ടികളാണ് അന്നത്തെ ഓഡിഷന് വേണ്ടി വന്നത് എന്നും അന്ന് സെലെക്ഷൻ കിട്ടാത്ത ഒരു കുട്ടി പിൽക്കാലത്തു മലയാള സിനിമയിലെ വലിയ താരങ്ങളിൽ ഒരാളായി എന്നും കമൽ അഭിമുഖത്തിൽ പറഞ്ഞു. നടൻ ജയസൂര്യയെ കുറിച്ചാണ് കമൽ പറഞ്ഞത്. ജയറാം, ബേബി ശ്യാമിലി, മുരളി, രേഖ, ഗീത, സുനിത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പൂക്കാലം വരവായി.

Comments are closed.