കാവേരിയാണ് എന്നെ ഉപേക്ഷിച്ചത്, ഞാൻ അവളെ ഇന്നും കാത്തിരിക്കുന്നു, സൂര്യ കിരൺമലയാളത്തിലും തെലുങ്കിലുമായി ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് കാവേരി. ബാലതാരമായി മലയാളത്തിൽ അരങ്ങേറിയ കാവേരി, പിന്നീട് നായികയായി മലയാള സിനിമകളിൽ വേഷമിട്ടു. പിന്നീട് കാവേരി തെലുങ്ക് തമിഴ് ഭാഷകളിലേക്ക് ചേക്കേറി. തെലുങ്ക് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ സൂര്യ കിരനാണ് കാവേരിയെ വിവാഹം കഴിച്ചത്. തെലുങ്കിലെ സൂപ്പര്താരങ്ങൾക്ക് ഒപ്പം സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സൂര്യ കിരൺ.

നാഗാർജുന അവതരിപ്പിക്കുന്ന ബിഗ് ബോസ്സ് എന്ന പ്രോഗ്രാമിന്റെ നാലാം സീസണിൽ സായി കിരണും മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ തന്നെ സായി കിരൺ മത്സരത്തിൽ നിന്നും പുറത്തായിരുന്നു. നടി സുചിതയുടെ സഹോദരനാണ് സായി കിരൺ. മാസ്റ്റർ സുരേഷ് എന്ന പേരിൽ മലയാളത്തിലും സൂര്യ കിരൺ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ അടുത്തിടെയായി കാവേരിയും സൂര്യകിരണും തമ്മിൽ ഡിവോഴ്സ് ആയി എന്നൊരു വാർത്ത വന്നിരുന്നു. അതെ കുറിച്ചു സൂര്യ കിരൺ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കാവേരി സ്വന്തം ഇഷ്ടപ്രകാരമാണ് വേർപിരിഞ്ഞത് എന്നും താൻ ഇപ്പോഴും അവരെ സ്നേഹിക്കുന്നുണ്ട് എന്നുമാണ് സായികിരൺ പറഞ്ഞത്.

ഡിവോഴ്സ് വാർത്ത സത്യമാണ് എന്ന് സായികിരൺ സമ്മതിച്ചു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.ബിഗ് ബോസ് 4 ൽ നിന്നു പുറത്തായ ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആണ് സായികിരൺ ഇങ്ങനെ പറഞ്ഞത്

Comments are closed.