തീപ്പൊരി പ്രകടനവുമായി സുരേഷ് ഗോപി!! ഇപ്പോഴും എന്താ സ്ക്രീൻ പ്രെസൻസ്!!!

0
5902

കാവൽ എന്ന നിതിൻ രഞ്ജി പണിക്കർ ചിത്രം ഇന്ന് തീയേറ്ററുകളിലെത്തി. വലിയൊരു ഇടവേളക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രമാണ് കാവലിന്റെ നട്ടെല്ല്. ഗുഡ്വിൽ ഫിലിംസിന്റ ബാനറിൽ ജോബി ജോർജ് ഒരുക്കിയ കാവൽ ഒരു ഇമോഷണൽ ഡ്രാമാ മൂവിയാണ്.

ഒരു ഔട്ട്‌ ആൻഡ് ഔട്ട്‌ ആക്ഷൻ പാക്കഡ് മൂവി അല്ല കാവൽ. നമ്മൾ ട്രൈലെറിൽ കണ്ടത് പോലെ ഒരുപാട് ഇമോഷണൽ വാല്യൂ ഉള്ള ഒരു ഡ്രാമയാണ്. മാസ്സ് സീനുകൾ ചിത്രത്തിൽ ഉണ്ടെങ്കിലും കഥ ഇതൾ വിരിയുന്നത് ഇമോഷനുകളിലൂടെയാണ്. ചിത്രം റീലീസ് ചെയ്യുന്നതിന് മുൻപ് ഒരു പോസ്റ്റർ ശ്രദ്ധിച്ചിരുന്നു. അതിൽ പവർ ഹൗസ് എന്നാണ് സുരേഷ് ഗോപിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമ കണ്ടു കഴിഞ്ഞും അങ്ങനെ തന്നെ പറയേണ്ടിവരും. അപാരമായ ആ സ്ക്രീൻ പ്രെസൻസ് ഇപ്പോഴും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല.

അദ്ദേഹം എത്തുന്ന സീനുകൾ എല്ലാം തന്നെ മറ്റുള്ളവയിൽ നിന്നും വളരെയധികം എലവേറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും അദ്ദേഹത്തിന്റേതാണെന്നു കണ്ണുമടച്ചു പറയാം. ലേലത്തിലൊക്കെ നമ്മൾ കണ്ട ആ പഴയ സുരേഷ് ഗോപി ഇല്ലേ. അദ്ദേഹം എങ്ങോട്ടും പോയിട്ടില്ല, സിനിമയാണ് അദ്ദേഹത്തിൽ നിന്നും ആകന്നത്. തമ്പാൻ ഒരു കിടിലൻ കം ബാക്ക് തന്നെയാണ് അദ്ദേഹത്തിന്.