കാവൽ തുടങ്ങി!!ഡീസന്റ് ഫസ്റ്റ് ഹാഫ്

0
5987

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കാവൽ ഇന്ന് തീയേറ്ററുകളിൽ എത്തി. കസബ എന്ന ചിത്രത്തിന് ശേഷം നിതിൻ ഒരുക്കുന്ന കാവൽ ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിച്ചിരിക്കുന്നത്.220 സെന്ററുകളിലാണ് ചിത്രം എത്തുക. ഹൈറൈഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കാവലിൽ രഞ്ജി പണിക്കരും പ്രധാന വേഷത്തിൽ എത്തുന്നു

രാവിലേ 7.30 മണിക്ക് കാവലിന്റെ ആദ്യ പ്രദർശനം ആരംഭിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും ഫാൻസ്‌ ഷോ ഉണ്ടായിരുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് സുരേഷ് ഗോപി ആരാധകർ ചിത്രത്തിന് നൽകിയത്. തമ്പാൻ എന്ന കഥാപാത്രമായി ആണ് സുരേഷ് ഗോപി എത്തിയത്. രഞ്ജി പണിക്കരുടെ കഥാപാത്രത്തിന്റെ പേര് ആന്റണി എന്നാണ്.

ഒരു ഡീസന്റ് ഫസ്റ്റ് ഹാഫ് എന്നാണ് പൊതുവെ ആദ്യ പകുതിക്കുള്ള റിപ്പോർട്ടുകൾ. ഇന്റർവെൽ ബ്ലോക്ക് ഏറെ മികച്ചു നിന്നു, രണ്ടാം പകുതിക്കായി ഉള്ള പ്രതീക്ഷകൾ നൽകുന്ന ഒന്നായിരുന്നു അത്. ആക്ഷൻ ചിത്രമെന്ന ലേബൽ ഉണ്ടെങ്കിലും ഇമോഷനുകൾക്കും കുടുംബ ബന്ധത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് ആദ്യ പകുതി. ലാഗ് അങ്ങിങ്ങായി ഉണ്ടെങ്കിലും മാസ്സ് സീനുകൾ കൊണ്ടുവരുന്ന തിയേറ്റർ മോമെന്റുകൾ വർക്ക് ആണ്. കഥാ ഗതി വച്ചു രണ്ടാംപകുതി മാസ്സ് രംഗങ്ങളാൽ സമ്പന്നമാകുമെന്ന് പ്രതീക്ഷിക്കുന്നു.