കാമുകനൊപ്പമുള്ള കസ്തൂരി മാനിലെ കാവ്യയുടെ ചിത്രങ്ങൾ വൈറൽ, നാല് വർഷം നീണ്ട പ്രണയംകസ്തൂരിമാൻ എന്ന സീരിയലിലുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റബേക്ക സന്തോഷ്‌. കാവ്യ എന്ന കഥാപാത്രമായി ആണ് കാവ്യാ വേഷമിടുന്നത്. ഇരുപത്തിയൊന്നുകാരിയായ കാവ്യ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയ ഒരാളാണ്. . 9 ൽ പഠിക്കുമ്പോഴാണ് തിരുവമ്പാടിതമ്പാൻ എന്ന സിനിമ റബേക്ക ചെയുന്നത്. ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയത്താണ് ‘നീർമാതളം’ എന്ന സീരിയൽ ചെയ്യുന്നth, അതിനടുത്ത വർഷമാണ് കസ്തൂരിമാനിൽ എത്തുന്നത്. ഇന്നും റബേക്ക എന്ന പേരിനേക്കാൾ കാവ്യ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് കൂടുതൽ അറിയുക. അത്രമേൽ വിജയം നേടിയ സീരിയൽ ആണ് കസ്തൂരിമാൻ.

കുറച്ചു നാൾ മുൻപ് റബേക്ക തന്റെ കാമുകനെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചയപെടുത്തിയിരുന്നു. സിനിമ സംവിധായകനായ ശ്രീജിത്ത്‌ വിജയനാണ് റബേക്കയ്യുടെ ഭാവി ജീവിത പങ്കാളി. നാലു വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വർക്കിനിടയിലാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും റബേക്ക അന്ന് പറഞ്ഞിരുന്നു. കുഞ്ചാക്കോ ബോബൻ, അതിഥി രവി എന്നിവർ വേഷമിട്ട കുട്ടനാടൻ മാർപ്പാപ്പ, നമിത പ്രമോദ്, ബിബിൻ ജോർജ് ചിത്രം മാർഗം കളി എന്നി സിനിമകൾ ഒരുക്കിയ ഒരാളാണ് ശ്രീജിത്ത്‌. സീരിയൽ രംഗത്ത് നിന്നുമാണ് ശ്രീജിത്ത്‌ സിനിമയിൽ എത്തുന്നത്.

കാമുകന്റെ പിറന്നാൾ ദിനത്തിലും പ്രണയത്തിന്റെ വാർഷികത്തിലുമെല്ലാം റബേക്ക ശ്രീജിത്തുമായി ഉള്ള ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ച ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ വൈറലാണ്. ” ഞാൻ സന്തോഷമായിരിക്കുന്നത് നീ കൂടെ ഉള്ളപ്പോഴാണ് എന്നാണ് റബേക്ക ചിത്രത്തിനൊപ്പം കുറിച്ചത്.ചിത്രത്തിന് താഴെ കമന്റുമായി ഒരുപാട് പേർ എത്തിയിരുന്നു

Comments are closed.