ആ വേഷം മോഹൻലാൽ ചെയ്യണം, യഥാർത്ഥ കുറുവച്ചൻ പറയുന്നുകടവുകുന്നേൽ കുറുവച്ചൻ എന്ന കഥയുടെ അവകാശവാദവും കേസും പുക്കാറും എല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നു വരുകയാണ്. പ്രിത്വിരാജ് ചിത്രം കടുവയുടെയും സുരേഷ് ഗോപിയുടെ 250 ആം ചിത്രമായ കടുവക്കുന്നേൽ കുറുവച്ചന്റെ അണിയറക്കാരാണ് തമ്മിലടിച്ചത്. തങ്ങളുടെ ചിത്രത്തിന്റെ അതേ തിരക്കഥയിലാണ് സുരേഷ് ഗോപിയുടർ കടുവക്കുന്നേൽ കുറുവച്ചൻ ഒരുങ്ങുന്നത് എന്നു വാദിച്ചു വാദിച്ച് ‘കടുവ’യുടെ അണിയറ പ്രവർത്തകർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഹൈക്കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നൽകി.

എന്നാൽ വർഷങ്ങൾക്ക് മുൻപ് താനാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് വാദിച്ചു രഞ്ജി പണിക്കർ കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് എത്തിയിരുന്നു. കടുവക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളാണ്. അദ്ദേഹം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ നിയമ പോരാട്ടങ്ങളെ ആധാരമാക്കി രഞ്ജി പണിക്കർ തിരക്കഥ ഒരുക്കി മോഹൻലാലിനെ നായകനാക്കി വ്രാഘം എന്ന പേരിലൊരു ചിത്രം ഒരുക്കാനിരുന്നതാണ്, എന്നാൽ ആ പ്രൊജക്റ്റ്‌ നടക്കാതെ പോയെന്നു രഞ്ജി പണിക്കർ പറയുന്നു.

ഇപ്പോളിതാ തന്റെ പേരിലുള്ള തർക്കത്തിൽ തന്റെ നിലപാട് വിശദീകരിച്ചു യഥാർഥ ജീവിതത്തിലേ കുറുവച്ചn എത്തിയിരുക്കുകയാണ്. തന്റെ ജീവിതം സുരേഷ് ഗോപിയോ പ്രിത്വിരാജോ അല്ല മിനിമം മോഹൻലാൽ എങ്കിലും അഭിനയിക്കണം എന്നും രഞ്ജി പണിക്കർക്ക് താൻ കൊടുത്ത വാക്ക് ആണ് തനിക്ക് പ്രധാനം എന്നൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ കുറുവച്ചൻ പറഞ്ഞു

Comments are closed.