വിഷ്ണുവിന്റെ ഉദ്ദേശം റോയി നേരത്തെ അറിഞ്ഞിരുന്നോ.. കപ്പേളയിലെ ബ്രില്ല്യൻസുകൾ..തീയേറ്ററുകളിൽ ഓടാൻ ഭാഗ്യം ലഭിക്കാതെ പോയ ഒരു സിനിമയാണ് കപ്പേള. മികച്ച അഭിപ്രായങ്ങൾ കേട്ടെങ്കിലും ചിത്രം തീയേറ്ററുകളിൽ എത്തി ആദ്യ ആഴ്ച തന്നെ കോവിഡ് പ്രതിസന്ധി കാരണം തീയേറ്ററുകൾ അടക്കുകയായിരുന്നു. പിന്നിട് ഓൺലൈൻ സ്ട്രീമിങ് ഭീമൻ നെറ്ഫ്ലിക്സ് ചിത്രം ഓൺലൈനിൽ എത്തിച്ചു. ഓൺലൈനിൽ റീലീസായതോടെ കൂടുതൽ പേരിലേക്ക് ചിത്രമെത്തി. നിരൂപകരും പ്രേക്ഷകരും ചിത്രത്തെ വാനോളം പ്രശംസിച്ചു. ഒരുപക്ഷെ കപ്പേളയെ പോലെ ചർച്ചകൾ സൃഷ്‌ടിച്ച ഒരു സിനിമയും വന്നിട്ടില്ല എന്ന് തന്നെ പറയാം.

കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. റോഷന്റെ വിഷ്ണുവും അന്നയുടെ ജെസ്സിയും ശ്രീനാഥ് ഭാസിയുടെ റോയിയും എല്ലാം മികച്ചു നിന്നു. ദേശീയ അവാർഡ് ജേതാവായ മുഹമ്മദ് മുസ്തഫയുടെ സംവിധാനം മികവും എടുത്തു പറയേണ്ടത് തന്നെയാണ്. കന്നി സംവിധാന സംരഭം ആണെങ്കിൽ കൂടെ അദ്ദേഹം നല്ല രീതിയിൽ ചിത്രത്തിനെ ട്രീറ്റ് ചെയ്തിരുന്നു. അനുരാഗ് കശ്യപിനെ പോലെയുള്ള വമ്പൻ സംവിധായകർ ചിത്രത്തിനെ പ്രശംസിച്ചു രംഗത്ത് വന്നിരുന്നു എന്നതും ദേശീയ തലത്തിൽ ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നു.

സിനിമയിലെ ചില ഹിഡൻ ഡീറ്റെയിൽസ് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നല്ല രീതിയിൽ ഉള്ള ഡീറ്റൈലിംഗ് അണിയറക്കാർ നടത്തിയിട്ടുള്ളത് കൊണ്ട് അത് ശ്രദ്ധിക്കാത്തവർക്ക് പരിചയപ്പെടുത്താൻ എന്ന കണക്കിനുള്ള വീഡിയോ ആണത്. റോയി സദാചാരവാദിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവും വീഡിയോ നൽകുന്നുണ്ട്. വിഷ്ണുവിന്റെ ഫോൺ കളഞ്ഞുകിട്ടുന്ന റോയിക്ക് വരുന്ന ഫോൺ ലോഡ്ജിലെ സലീന ചേച്ചിയുടേതാണ്, ജെസ്സിയെ മംഗലാപുരത്തു കൊണ്ട് പോകുന്ന കാര്യം സലീനയിൽ നിന്നു റോയി അറിയുന്നു, അങ്ങനെയാണ് റോയി വിഷ്ണുവിനെയും ജെസ്സിയെയും ഫോളോ ചെയുന്നത്.

Comments are closed.