എന്നെയൊന്നു വെറുതെ ഇരുത്തിക്കൂടേ എന്ന് ചോദിക്കുമായിരുന്നു, ജെസ്സിയുടെ ചങ്കത്തി ലക്ഷ്മി, ആർ ജെ നിൽജ

0
59

ലോക്ക് ഡൌൺ വന്നത് കാരണം തീയേറ്ററുകളിൽ ഒരുപാട് പേർക്ക് മിസ്സ്‌ ആയൊരു സിനിമയാണ് കപ്പേള. അതിനും വേണ്ടി എന്താ ഓൺലൈനിൽ റീലീസ് ആയപ്പോൾ പ്രേക്ഷകർ ചിത്രത്തെ വലിയ രീതിയിൽ വരവേറ്റു. അടുത്ത കാലത്തു പുറത്ത് വന്ന ചിത്രങ്ങളിൽ കപ്പേള പോലെ ചർച്ചകൾ സൃഷ്ടിക്കാൻ കഴിഞ്ഞ ഒരു സിനിമയില്ല. കപ്പേളയുടെ മികവിന്റെ നല്ലൊരു ശതമാനം അതിന്റെ കാസ്റ്റിംഗിൽ തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഓരോ വേഷത്തിലും വന്നവർ കൊടുത്ത അസാധ്യ പെർഫോമൻസ് തന്നെയാണ് ചിത്രത്തിന് ഇത്രയും മികവ് നൽകിയത്.

പൂവാറൻമലയിലെ ജെസ്സിയുടെ കൂട്ടുകാരി ലക്ഷ്മിയെ ഓർമയില്ലേ. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒക്കെ കട്ടക്ക് എന്തിനും കൂടെ നിൽക്കുന്ന ലക്ഷ്മിയെ പോലെയുള്ള ചങ്കത്തിമാരെ പലർക്കും പരിചയമുണ്ടാകും. ആർ ജെ നിൽജ എന്ന സുന്ദരിക്കൊച്ചു ആണ് ലക്ഷ്മിയെ അവതരിപ്പിച്ചത്. റേഡിയോ മിർച്ചിയിലുടെ നിൽജയുടെ ശബ്ദം പലരും കേട്ടിട്ടുണ്ടാകും, അതിനും മുൻപ് മിടുക്കി എന്ന റിയാലിറ്റി ഷോയിലും നിൽജയേ കണ്ടു പരിചയമുള്ളവർ ഉണ്ടാകും. കപ്പേള ശ്രദ്ധേയമായപ്പോൾ ജെസ്സി -ലക്ഷ്മി എന്ന ഈ രണ്ട് ചങ്കത്തിമാരും ശ്രദ്ധേയരാകുകയാണ്. പ്രജീഷ് സെൻ ഒരുക്കിയ ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമായി അനു സിതാരയുടെ പെണ്ണുകാണൽ ചടങ്ങിൽ വന്നു പോയതാണ് ആദ്യമായി നിൽജ സിനിമ ക്യാമറക്ക് മുന്നിൽ മുഖം കാണിക്കുന്നത്.

ക്യാപ്റ്റനിൽ അനു സിതാര ചെയ്ത കഥാപാത്രത്തിന്റെ ബന്ധുമായി പെണ്ണുകാണൽ ചടങ്ങിൽ വന്നുപോയി. ശരിക്കും പറഞ്ഞാൽ ആ കഥാപാത്രത്തെ പപ്പക്കും മമ്മിക്കും പോലും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ അതിൽ ഞാൻ ഒത്തിരി ഹാപ്പിയായിരുന്നു. പിന്നെ അഭിനയ പ്രാധാന്യമുള്ള ഒരു മുഴുനീളൻ കഥാപാത്രം തേടിയെത്തുന്നത് കപ്പേളയിലൂടെയാണ്. കപ്പേളയിൽ അന്നയുടെ കഥാപാത്രം ജെസിയാണെങ്കിൽ പ്രണയവും മറ്റ് കാര്യങ്ങളുമായി വേറെ ലെവലായിരുന്നു. എനിക്കാണെങ്കിൽ പാത്രം കഴുക്ക്, തുണിയലക്ക് തുടങ്ങി മുഴുവൻ പണികളായിരുന്നു. സംവിധായകൻ മുസ്തുക്കയോട് എന്നെയൊന്ന് വെറുതെയിരുത്താൻ പറ്റില്ലേ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു.ഞാനും ഒരു നാട്ടുംപുറംകാരിയാണ്. കണ്ണൂർ പയ്യാവൂരാണ് സ്ഥലം. അതുകൊണ്ടുതന്നെ ലക്ഷ്മിയാകാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. കഥാപാത്രത്തേ കുറിച്ച് സംവിധായകൻ.. നിൽജ പറയുന്നു.