വൈറലായി കനിഹയുടെ പാലിൻഡ്രോം വർക്ക്‌ഔട്ട്‌ വീഡിയോതെന്നിന്ത്യൻ സിനിമ ലോകത്തു ഏറെ ശ്രദ്ധേയയായ നടിയാണ് കനിഹ. തമിഴ് സിനിമ ലോകത്തു ആണ് കനിഹ അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ ആണ് കനിഹ അരങ്ങേറ്റം കുറിച്ചത്. പതിനെട്ടോളം വർഷം നീണ്ട കരിയറിൽ ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് കനിഹ. മോഡലിങ്ങിൽ നിന്നുമാണ് താരം സിനിമയിൽ എത്തിയത്.

മലയാള സിനിമയിലേക്ക് കനിഹ എത്തുന്നത് പഴശ്ശി രാജ എന്ന ചിത്രത്തിലൂടെ ആണ്. മലയാളി പ്രേക്ഷകർക്കും ഏറെ ഇഷ്ടമുള്ള താരമാണ് കനിഹ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.തന്റെ വർക്ക്‌ ഔട്ട്‌ വിഡിയോകളും കനിഹ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ കനിഹ ഇൻസ്റ്റാഗ്രാമിലൂടെ പാലിൻഡ്രോം വർക്ക്‌ ഔട്ട്‌ വീഡിയോ ആരാധകർക്ക് വേണ്ടി പങ്ക് വച്ചിരിക്കുകയാണ്.

ഭാരം നിയന്ത്രിക്കാനും ശരീരത്തിന്റെ ഊർജം കൂട്ടാനും വേണ്ടിയുള്ള ഫുൾ ബോഡി എക്സർസൈസാണ് പാലിൻഡ്രോം. പാലിൻഡ്രോം വർക്ക്‌ ഔട്ട് കാണാൻ ലളിതമെന്നു തോന്നുമെങ്കിലും വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു എന്നും ശരീരം ഉരുകുന്നത് പോലെ തോന്നി എന്നും കനിഹ പറയുന്നു . വളരെ പരിമിതമായ സ്ഥലത്ത് ചെയ്യാവുന്ന ഒരു വർക്ക്‌ ഔട്ട് കൂടെയാണ് ഇത്.

Comments are closed.