‘വയസ്സായ കാലത്താണോ ബോധമുദിച്ചതെന്ന് ചോദിച്ചേക്കാം -‘ കനക..വീഡിയോ കാണാം

0
1137

തൊണ്ണൂറ്കളിലെ മിന്നും നായികയായിരുന്നു കനക.തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം.ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി തുടങ്ങിയ വമ്പൻ ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം.എന്നാൽ 2000 തിന് ശേഷം കനക സിനിമകളിൽ നിന്നും വിട്ടുനിന്നു.

ഇപ്പോൾ കനകയുടെ ഒരു സെൽഫി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.സിനിമാലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹമാണ് താരം സെൽഫി വിഡിയോയില്‍ പങ്കുവയ്ക്കുന്നത്.തന്നെയൊരു സുഹൃത്തായി കാണണമെന്നും പുതിയ കാലത്തിനോട് ഇണങ്ങാൻ താൻ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടി വരുമെന്ന് കനക വിഡിയോയിൽ പറയുന്നു..

“ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസ്സിനടുത്തായി. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു.ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. ചെറിയപ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും. മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസ്സായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം”. കനക പറയുന്നു