അക്കാര്യത്തിൽ അപ്പു ചേട്ടനെ പോലെയാണ് ലാൽ അങ്കിൾ എന്ന് അമ്മ പറഞ്ഞിട്ടുണ്ട് !! കല്യാണി പ്രിയദർശൻ

0
2188

തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കല്യാണിയുടെ ആദ്യ മലയാളം ചിത്രമാണിത്. കല്യാണിയുടെ അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുഞ്ഞാലി മരക്കാരിലും കല്യാണി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് പ്രണവ് മോഹൻലാലാണ് കല്യാണിയുടെ നായകനായി കുഞ്ഞാലി മരക്കാരിൽ എത്തുന്നത്.

പ്രണവ് മോഹൻലാലിൻറെ കളി കൂട്ടുകാരി കൂടെയാണ് കല്യാണി. കല്യാണി സ്നേഹത്തോടെ ലാൽ അങ്കിൾ എന്ന് വിളിക്കുന്ന മോഹൻലാലിൻറെ കഴിവ് പ്രണവിനും കിട്ടിയിട്ടുണ്ട് എന്ന് കല്യാണി പറയുന്നു. ഒരു ടെൻഷനും ഇല്ലാതെയാണ് പ്രണവ് അഭിനയിക്കുന്നതെന്നും ലാൽ അങ്കിൾ അതുപോലെ അനായാസമായി ആണ് അഭിനയിക്കുന്നതെന്നു തന്റെ അമ്മ പറഞ്ഞിട്ടുള്ളതായി കല്യാണി പറയുന്നു.

“അഭിനേതാവ് എന്ന നിലയിൽ ഒരു ടെൻഷനും ഇല്ലാതെയാണ് അപ്പുച്ചേട്ടൻ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞുകൊടുത്താൽ അതിനെകുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാൽ ഞാൻ കുറേ ചിന്തിച്ച ശേഷമെ അഭിനയിക്കൂ. ലാലങ്കിളും അപ്പുച്ചേട്ടനെ പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്.സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്‌തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാൻ. ഒന്നിച്ചഭിനയിക്കുമ്പോൾ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോൾ അപ്പുച്ചേട്ടൻ ചോദിക്കും. മരക്കാറിന്റെ സെറ്റ് ശരിക്കും ഒരു കുടുംബസംഗമം പോലെയായിരുന്നു”കല്യാണിയുടെവാക്കുകൾ ഇങ്ങനെ..