അതിനു ശേഷം ലാൽ അങ്കിളിനെ പേടിയായി, എന്ത് പറ്റിയെന്നു ആർക്കും മനസിലായില്ലകല്യാണി പ്രിയദർശൻ, പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്നതിലുപരി സ്വന്തമായി ഒരു ഇമേജ് സൃഷ്ടിക്കാൻ കാത്തിരിക്കുകയാണ് കല്യാണി നല്ല കഥാപാത്രങ്ങളിലൂടെ. മലയാളത്തിലെ അരങ്ങേറ്റം കല്യാണി ഒട്ടും മോശമാക്കിയില്ല എന്ന് മാത്രമല്ല ഒരുപാട് കൈയടികൾ നേടുകയും ചെയ്തു. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കല്യാണിയുടെ പ്രകടനം സമീപകാലത്തു മലയാളത്തിൽ ഒരു നവാഗത നായികാ നടത്തിയ ഏറ്റവും മികച്ചത് തന്നെയാണ്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയുന്ന കുഞ്ഞാലി മരക്കാരിലും ഒരു വേഷത്തിൽ കല്യാണി എത്തുന്നുണ്ട്.

മലയാളത്തിൽ മാത്രമേ കല്യാണി പുതുമുഖം എന്ന് പറയാനുള്ളു തമിഴിലും തെലുങ്കിലും കല്യാണി ഇതിനു മുൻപ് അഭിനയിച്ചിരുന്നു. അച്ഛൻ പ്രിയദർശന്റെ സഹസംവിധായകൻ ആയിരുന്ന വിക്രം കുമാറിന്റ സിനിമയായ ഹല്ലോയിലൂടെ ആണ് കല്യാണി അരങ്ങേറ്റം കുറിച്ചത്. പ്രൊഡക്ഷൻ ഡിസൈനറായി ആണ് കല്യാണി സിനിമയിൽ എത്തുന്നത്. കുട്ടിക്കാലത്തു അമ്മ ലിസിയും മോഹൻലാലും അഭിനയിച്ചു അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ കണ്ട ശേഷം ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു കല്യാണി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

ചിത്രം കാണുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയാണ്. അതിൽ ലാൽ അങ്കിളും അമ്മയും വഴക്കുണ്ടാക്കി ഒടുവിൽ അമ്മ കുത്തേറ്റു മരിക്കും. ഇതുകണ്ട് ലാലങ്കിൾ വീട്ടിൽ എത്തുമ്പോഴും ഭയമായി. അത്രയും നാൾ ലാലങ്കിളിനെ കണ്ടാൽ ഓടിച്ചെന്നിരുന്ന എനിക്ക് ഇതെന്തുപറ്റി എന്ന് ആർക്കും മ നസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഇതാണ് സിനിമയെന്നും അഭിനയമെന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കി. മിക്ക സിനിമകളിലും അമ്മയുടെ കഥാപാത്രം അവസാനം മരിക്കും. ‘ഒരു സിബിഐ ഡയറിക്കുറിപ്പിൽ’ അമ്മ മരിച്ചുകിടക്കുന്നതു കണ്ടു തിരിഞ്ഞു നോക്കുമ്പോൾ അതാ പിറകിൽ ചിരിച്ചുകൊണ്ട് അമ്മ.. കല്യാണി പറയുന്നതിങ്ങനെ.

Comments are closed.