പ്രണവിനെ വീണ്ടും കാണാൻ കാത്തിരിക്കാൻ വയ്യ.. കല്യാണി പ്രിയദർശൻ

0
34

അടുത്തിടെയാണ് നടൻ പ്രണവ് മോഹൻലാൽ തന്റെ ജന്മദിനം ആഘോഷിച്ചത്. താര പുത്രന്റെ മുപ്പതാം ജന്മദിനമായിരുന്നു. ഒരുപാട് പേർ ആശംസകളുമായി എത്തിയിരുന്നു. ചെന്നൈയിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പ്രണവ് മോഹൻലാൽ ജന്മദിനം ആഘോഷിച്ചത്. താരത്തിന് ആശംസകൾ നൽകി കല്യാണി പ്രിയദർശനും എത്തിയിരുന്നു. മോഹൻലാലിന്റെ ഉറ്റ സുഹൃത്തായ പ്രിയദർശന്റെ മകളാണ് കല്യാണി. പ്രണവും കല്യാണിയും ബാല്യകാലം മുതലുള്ള സുഹൃത്തുക്കളാണ്.

കുറച്ചു വൈകിയാണ് കല്യാണി പ്രണവിനുള്ള ആശംസകൾ പോസ്റ്റ്‌ ചെയ്തത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി ആണ് കല്യാണിയുടെ ആശംസ. തന്നോട് എന്ത് കൊണ്ട് പ്രണവിന് ജന്മദിനാശംസകൾ നൽകിയില്ല എന്നു ചോദിചവർക്കുള്ള മറുപടി എന്ന നിലയിലാണ് കല്യാണി പോസ്റ്റ്‌ ചെയ്തത്. പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു കല്യാണിയുടെ വാക്കുകൾ. നീ വളരെ കൂൾ ആണെന്ന് ഞങ്ങൾ കുട്ടികൾ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ ദൗർഭാ​ഗ്യവശാൽ ഇത്രയും വർഷം കൊണ്ട് നമ്മൾ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ.

അടുത്തിടെ രണ്ട് ചിത്രങ്ങളിൽ പ്രണവും കല്യാണിയും ഒന്നിച്ചു അഭിനയിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലി മരക്കാരിലും വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയത്തിലും ആയിരുന്നു അത്. പൂർണമായും ചെന്നൈയിൽ ഷൂട്ട്‌ ചെയ്ത ഹൃദയം ഒരു റൊമാന്റിക് എന്റർടൈനർ ആണ്. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ് ഇപ്പോൾ